
വിദ്യാർത്ഥി നേതാക്കളെ മുഖംമൂടിയണിയിച്ച് കോടതിയിൽ കൊണ്ടുപോയ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് തൃശ്ശൂരിൽ ഇന്ന് വിദ്യാഭ്യയ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യു. ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർത്ഥികൾ പഠിപ്പു മുടക്കി സമരത്തോട് സഹകരിക്കണമെന്ന് കെ എസ് യു ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂർ അഭ്യർത്ഥിച്ചു.
കെ എസ് യു ജില്ലാ സെക്രട്ടറി ഗണേഷ് ആറ്റൂർ അടക്കമുള്ള മൂന്ന് പ്രവർത്തകരെ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കാനായി പ്രതികളെ എത്തിച്ചപ്പോൾ ഇവരെ വിലങ്ങുകൾ അണിയിക്കുകയും മുഖംമൂടി ധരിപ്പിക്കുകയുമായിരുന്നു. പൊലീസിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. കഴിഞ്ഞദിവസമാണ് എസ്എഫ്ഐയുമായി ഉള്ള സംഘർഷത്തെ തുടർന്നായിരുന്നു കെ എസ് യു നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്.
നിലവിൽ ജയിലിൽ കഴിയുന്ന വിദ്യാർഥി നേതാക്കളെ സന്ദർശിക്കുന്നതിനായി ഷാഫി പറമ്പിൽ എം.പി ഇന്ന് തൃശൂരിലെത്തും. വിയ്യൂർ സബ് . ജയിലിൽ എത്തി വിദ്യാർത്ഥികളെ കാണുന്ന ഷാഫി സമകാലിക രാഷ്ട്രീയ വിഷയങ്ങളോടും പ്രതികരിക്കും എന്നാണ് സൂചന.











