NEWS
എജ്യു പ്രസ് പഠനോപകരണ വിതരണവും കുട്ടികളുടെ പഠന ക്ലാസും മെയ് 24 ശനി
22/05/2025 08:15 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി: എറണാകുളം പ്രസ് ക്ലബ്ബിൻ്റെ എജ്യുപ്രസ് പദ്ധതിയുടെ ഭാഗമായി പഠനോപകരണ വിതരണവും കുട്ടികളുടെ പഠന ക്ലാസും മെയ് 24 നടക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. രാവിലെ 11 മണിക്ക് സത്കലാ വിജയൻ നയിക്കുന്ന "പാട്ടും പാടി പഠിക്കാം" എന്ന പഠന ക്ലാസ് നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് എറണാകുളം അസി. കലക്ടർ പാർവതി ഗോപകുമാർ ജയിക്കാൻ പഠിക്കാം എന്ന വിഷയത്തിൽ കുട്ടികളുമായി സംവദിക്കും. 3 മണിക്ക് നടക്കുന്ന പഠനോപകരണ വിതരണം പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും. നെസ്റ്റ് ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയറക്ടറും സിഇഒയുമായ അൽതാഫ് ജഹാംഗീർ, മുത്തൂറ്റ് ഫിനാൻസ് എം ഡി ജോർജ് അലക്സാണ്ടർ മുത്തൂറ്റ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കുമെന്ന് പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് ആർ.ഗോപകുമാർ, സെക്രട്ടറി എം. ഷജിൽ കുമാർ എന്നിവർ അറിയിച്ചു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











