
ദോഹ, ഖത്തർ:
ആഗോളതലത്തിൽ പ്രൊഫഷണൽ- കോർപ്പറേറ്റ് ട്രെയിനിംഗ് രാഗത്തെ മുൻനിര സ്ഥാപനമായ എഡോക്സി ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ അന്താരാഷ്ട്ര കേന്ദ്രം ഇനി ഖത്തറിലും. ദോഹ ആസ്ഥാനമായി പ്രവർത്തനസജ്ജമായ 'എഡോക്സി ട്രെയിനിംഗ് സെന്ററി'ൻ്റെ ഗ്രാൻഡ് ഓപ്പണിംഗ് ചടങ്ങ് 2025 ജൂലൈ 19ന് നടക്കും. വൈകിട്ട് 5:00 മണിക്ക് ദോഹയിലെ 343 അൽസദ്ദ് സ്ട്രീറ്റിലുള്ള ലെ ബൊളിവാർഡിലെ ഓഫീസ് 502ലാണ് ഉദ്ഘാടന ചടങ്ങ് നടക്കുന്നത്.2018ൽ ദുബായിൽ സ്ഥാപിതമായ എഡോക്സി, മൈക്രോസോഫ്റ്റ് ഓഫീസ്, CAD എന്നിവയിൽ B2C ട്രെയിനിംഗ് പ്രോഗ്രാമുകളുമായാണ് തുടക്കം കുറിക്കുന്നത്. പിന്നീട്, 22ഓളം സവിശേഷ മേഖലകളിലായി 400ലധികം കരിയർ വികസന കോഴ്സുകളിലേക്ക് പ്രവർത്തനം വ്യാപിച്ചു. സൈബർ സെക്യൂരിറ്റി, ഡാറ്റാ സയൻസ്, ERP, CAD ഡിസൈൻ, ഓയിൽ & ഗ്യാസ്, ഹ്യൂമൻ റിസോഴ്സസ്, സോഫ്റ്റ് സ്കിൽസ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. 2020ലാണ് B2B ട്രെയിനിംഗ് മേഖലയിലേക്ക് എഡോക്സി കടക്കുന്നത്. ഇതിനകം 17 രാജ്യങ്ങളിലായി 300ലധികം കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് പ്രത്യേകമായി തയാർ ചെയ്ത തൊഴിൽ നൈപുണ്യ പരിശീലനങ്ങൾ ഇൻസ്റിറ്റ്യൂട്ട് നൽകിക്കഴിഞ്ഞു. സർക്കാർ, പ്രതിരോധം, ഊർജ്ജം ഉൾപ്പെടെയുള്ള മേഖലകളിൽ വ്യാപിച്ചുകിടക്കുന്നതാണ് ഈ കമ്പനികൾ.2024ൽ ലണ്ടൻ ആസ്ഥാനമായി എഡോക്‌സി പുതിയ അന്താരാഷ്ട്ര ട്രെയിനിംഗ് ഇൻസ്റിറ്റ്യൂട്ട് തുറന്നു. ഇതിനു ശേഷം, മൂന്നാമത്തെ അന്താരാഷ്ട്ര കേന്ദ്രമാണ് ദോഹയിൽ പ്രവർത്തനമാരംഭിക്കാൻ പോകുന്നത്.
സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഹ്യൂമൻ ക്യാപിറ്റൽ വികസനം എന്നിവയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന രാജ്യമാണ് ഖത്തർ എന്ന് എഡോക്സി ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ ശറഫുദ്ദീൻ മംഗലാട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. തൊഴിലാളികളുടെ നിരന്തരമുള്ള നൈപുണ്യ വികാസത്തിനും നവീകരണത്തിനും ഊന്നൽ നൽകുന്ന ഖത്തറിന്റെ ദേശീയ തൊഴിൽ നയത്തെയും കാഴ്ചപ്പാടിനെയും ഏറ്റവും നവീനമായ സങ്കേതങ്ങളുമായി പിന്തുണയ്ക്കാൻ എഡോക്സിക്ക് കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു.ശൈഖ് നാസർ അബ്ദുല്ല ഖാലിദ് ഹമദ് ആൽതാനിയാണ് ദോഹ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കുന്നത്. ഖത്തറിലെ വ്യവസായ പ്രമുഖർ, അക്കാദമിക് വിദഗ്ധർ, സാമൂഹിക നേതാക്കൾ എന്നിവരും ചടങ്ങിൽ സംബന്ധിക്കും.എഡോക്സി സിഇഒ
ശറഫുദ്ദീൻ മംഗലാടിന് പുറമെ, മുഹമ്മദ് ഫാസിൽ (ബിസിനസ് ഹെഡ്), അഭിലാഷ് ആത്രേയ (സെന്റർ മാനേജർ, എഡോക്സി ഖത്തർ) എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.











