10:26am 18 January 2026
NEWS
മാറിടത്തില്‍ ഒളിക്യാമറയുമായി യുവതി,
നാട്ടുകാരുടെ നോട്ടം കണ്ട് അന്തംവിട്ടു
ഇവരെന്താ ഇങ്ങിനെ നോക്കുന്നത് ?

12/11/2019  11:48 AM IST
Keralasabdam Online Desk
മാറിടത്തില്‍ ഒളിക്യാമറയുമായി യുവതി,
HIGHLIGHTS

വെറ്റ്നിയും സഹോദരന്‍ ക്രിസും സുഹൃത്ത് സിജെ.കേഗലുമാണ് വീഡിയോയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍. ക്രിസും സുഹൃത്ത സിജെ.കേഗലും പ്രോസ്റ്റേയ്റ്റ് കാന്‍സറിനെക്കുറിച്ച് 2014 നിര്‍മിച്ച വീഡിയോ വൈറലായിരുന്നു

തുറിച്ചുനോട്ടം ഒരു വില്ലനാണ്. പലപ്പോഴും സ്ത്രീകള്‍ നേരിടേണ്ടി വരുന്ന വിപത്തുകളില്‍ ഒന്നാണ് ഈ തുറിച്ചുനോട്ടം. മുഖത്തേക്കല്ല പലപ്പോഴും പലരും നോക്കുന്നതെന്ന് മനസിലാകുമെങ്കിലും സ്ത്രീകള്‍ പ്രതികരിക്കാറില്ല. എന്നാല്‍ ന്യൂയോര്‍ക്ക് സ്വദേശിനിയായ വെറ്റ്നി സെലഗ് നെഞ്ചില്‍ ഒരു ഒളിക്യാമറയുമായാണ് നിരത്തിലേക്ക് ഇറങ്ങിയത്. എന്നാല്‍ തുറിച്ചുനോട്ടങ്ങളെ കുറിച്ച് അറിയാനായിരുന്നില്ല മറിച്ച് സ്തനാര്‍ബുദത്തെ കുറിച്ച് ബോധവത്കരണം നടത്താനാണ് വെറ്റ്നി ഇത്തരത്തില്‍ ചെയ്തത്. മറ്റുള്ളവരുടെ മാറിടത്തിലേക്കല്ല സ്വന്തം മാറിടത്തിലേക്ക് നോക്കു എന്ന സന്ദേശമാണ് വെറ്റ്‌നി നല്‍കുന്നത്.അതേസമയം ഒളിക്യാമറ ഘടിപ്പിച്ച് പുറത്തേക്ക് ഇറങ്ങിയ വെറ്റ്നി കണ്ടത് അല്‍പം വ്യത്യസ്തമായ കാഴ്ചകളായിരുന്നു. സ്ത്രീകളും പുരുഷന്മാരും എന്തിനേറെ പറയുന്നു നായ വരെ വെറ്റ്നിയുടെ മാറിടത്തിലേക്ക് തുറിച്ച് നോക്കി. ഇതെല്ലാം ഒളിക്യാമറയില്‍ പതിഞ്ഞിട്ടുമുണ്ട്. മറ്റുള്ളവര്‍ എങ്ങനെയാണ് തന്നെ നോക്കിയിരുന്നതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് വീഡിയോ കാണും വരെ താന്‍ ചിന്തിച്ചിട്ടില്ലെന്ന് വെറ്റ്നി പറയുന്നു. നേരെ നോക്കി നടക്കുക മാത്രമാണ് ചെയ്തത്. എന്നാല്‍ സ്ത്രീകള്‍ വരെ തന്റെ മാറിടത്തിലേയ്ക്ക് നോക്കുന്നത് കണ്ട് ശരിക്കും ഞെട്ടിപ്പോയി. ആളുകള്‍ ഇങ്ങനെ നോക്കുന്നത് തന്റെ ശ്രദ്ധയില്‍ പെട്ടത് ഇപ്പോള്‍ മാത്രമാണ് മുമ്പൊരിക്കലും ഇങ്ങനെ ചെയ്തിട്ടില്ല എന്നു വെറ്റ്നി പറയുന്നു.
             ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ ഇത് വളരെ രസകരമായി തോന്നി. എന്നാല്‍ അങ്ങനെയൊക്കെ താന്‍ ചെയ്തതിന് പിന്നില്‍ ഒരു നല്ല ഉദ്ദേശ്യമുണ്ട്. എല്ലാവരും മാറിടങ്ങള്‍ ഇഷ്ടപ്പെടുന്നവരാണ് ഞാന്‍ ആണെങ്കിലും നോക്കും - ചിരിയോടെ വെറ്റ്നി പറയുന്നു. തന്റെ വീഡിയോയ്ക്ക് പോസിറ്റിവായ പ്രതികരണമാണ് ലഭിക്കുന്നത്. വീഡിയോ കണ്ട് ഒരു സ്ത്രീയെങ്കിലും മാമോഗ്രാം ചെയ്യാന്‍ ത യാറായാല്‍ താന്‍ സന്തോഷവതിയായി എന്നും വെറ്റ്നി പറയുന്നു. സ്ത്രീകള്‍ എപ്പോള്‍ സ്താര്‍ബുദത്തെക്കുറിച്ച് ബോധവതികളായിരിക്കണമെന്നും വെറ്റ്നി പറയുന്നു. വെറ്റ്നിയും സഹോദരന്‍ ക്രിസും സുഹൃത്ത് സിജെ.കേഗലുമാണ് വീഡിയോയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍. ക്രിസും സുഹൃത്ത സിജെ.കേഗലും പ്രോസ്റ്റേയ്റ്റ് കാന്‍സറിനെക്കുറിച്ച് 2014 നിര്‍മിച്ച വീഡിയോ വൈറലായിരുന്നു. ക്രിസിന്റെ അമ്മയ്ക്ക് ക്യാന്‍സര്‍ ബാധിച്ചിരുന്നു. എന്നാല്‍ കൃത്യമായി പരിശോധനകള്‍ നടത്തിയതു കൊണ്ട് അമ്മയുടെ സ്തനാര്‍ബുദം തുടക്കത്തില്‍ തന്നെ തിരിച്ചറിയാന്‍ കഴിഞ്ഞു. ഒപ്പം അങ്ങനെ ചെയ്തില്ലായിരുന്നു എങ്കില്‍ അമ്മയെ തങ്ങള്‍ക്ക് നഷ്ടപ്പെടുമായിരുന്നു എന്ന് ഇവര്‍ പറയുന്നു.

Photo Courtesy - Google

Tags  
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
EDITORS PICK
img