10:06am 18 January 2026
NEWS
കക്കാന്‍ വന്നാല്‍ കട്ടിട്ട് പോകണം
അല്ലാതെ പെണ്ണുങ്ങളെ ഉമ്മവെയ്ക്കരുത്
ഈ കള്ളന്‍ കള്ളന്‍മാരെ പറയിപ്പിക്കും !

25/10/2019  04:43 AM IST
Keralasabdam Online Desk
കക്കാന്‍ വന്നാല്‍ കട്ടിട്ട് പോകണം
HIGHLIGHTS

ജീവനക്കാരനെ ഭീഷണിപ്പെടുത്തി കടയിലുള്ള പണവും മറ്റു ചില വസ്തുക്കളും ഇവര്‍ കവര്‍ന്നു. ഇതുകണ്ട് ഭയന്ന സ്ത്രീ, തന്റെ കയ്യിലെ പണം നല്‍കാമെന്ന് പറഞ്ഞു. എന്നാല്‍ സ്ത്രീയുടെ തോളില്‍ തട്ടി ആശ്വസിപ്പിച്ച് കള്ളന്‍, ഇവരുടെ നെറുകയില്‍ ചുംബിച്ചു ...

ള്ളന്റെ ജോലി കക്കലാണ്. അതുകൊണ്ട് കക്കാന്‍ വന്നില്‍ കട്ടിട്ട് സഥലം കാലിയാക്കണം. അല്ലാതെ അവിടെ കണ്ട പെണ്ണുങ്ങളെയൊക്കെ ഉമ്മ വെയ്ക്കാന്‍ നടക്കരുത്. സോഷ്യല്‍ മീഡിയയില്‍ താരമാകുന്ന കള്ളനോട് നാട്ടുകാര്‍ പറയുന്നത് ഇങ്ങിനൊക്കെയാണ്. സംഭവം നടന്നത് ഇവിടൊന്നുമല്ല. അങ്ങ് ബ്രസീലില്‍ ആണ്. ഒരു കള്ളന്റെ കഥ ഇങ്ങിനെ - മോഷണത്തിന് ഇറങ്ങിയാല്‍ പരമാവധി വിലപിടിപ്പുള്ളതെല്ലാം കൊള്ളയടിക്കാനാണ് കള്ളന്മാര്‍ ശ്രമിക്കുക. അതിനിടയില്‍ ആളുകളെ കൊല്ലാന്‍ മടിക്കാത്തവര്‍ വരെയുണ്ട്. എന്നാല്‍ മോഷ്ടിച്ച പണം പിന്നീട് തിരിച്ച് കൊടുക്കുന്ന, രേഖകള്‍ വിലാസത്തിലേക്ക് അയച്ച് നല്‍കുന്ന 'നല്ല കള്ളന്മാരും' വാര്‍ത്തകളില്‍ സ്ഥാനം പിടിക്കാറുണ്ട്. എന്നാല്‍ മോഷണസ്ഥലത്ത് കണ്ട പ്രായമായ സ്ത്രീയെ സമാധാനിപ്പിക്കുന്ന കള്ളാനാണ് ഇപ്പോള്‍ താരമായിരിക്കുന്നത്. കള്ളന്റെ പെരുമാറ്റം സോഷ്യല്‍ ലോകത്ത് വൈറലാണ്. ബ്രസീലിലെ അമരാന്റെ സിറ്റിയിലാണ് സംഭവം. ഒരു കടയിലാണ് മോഷണം നടന്നത്. ഹെല്‍മറ്റു ധരിച്ച, ആയുധധാരകിളായ രണ്ടംഗ സംഘം പ്രവേശിക്കുമ്പോള്‍ കടയിലെ ജീവനക്കാരനും സാധനങ്ങള്‍ വാങ്ങാനെത്തിയ  പ്രായമായ ഒരു സ്ത്രീയും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ജീവനക്കാരനെ ഭീഷണിപ്പെടുത്തി കടയിലുള്ള പണവും മറ്റു ചില വസ്തുക്കളും ഇവര്‍ കവര്‍ന്നു. ഇതുകണ്ട് ഭയന്ന സ്ത്രീ, തന്റെ കയ്യിലെ പണം നല്‍കാമെന്ന് പറഞ്ഞു. എന്നാല്‍ സ്ത്രീയുടെ തോളില്‍ തട്ടി ആശ്വസിപ്പിച്ച് കള്ളന്‍, ഇവരുടെ നെറുകയില്‍ ചുംബിക്കുകയും പണം വേണ്ടെന്നു പറയുകയും ചെയ്തു. കടയിലെ സി .സി.ടി.വിയിലാണ് ഇതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്.

 

കടയിലെ ജീവനക്കാരനെ ഭീഷണി എല്ലാ പണവും എടുത്തു. 240 ഡോളറാണ് നഷ്ടപ്പെട്ടതെന്നും കടയുടമ സാമുല്‍ പൊലീസിനോടു പറഞ്ഞു. ഇല്ല മാഡം. മിണ്ടാതിരിക്കൂ. നിങ്ങളുടെ പണം ഞങ്ങള്‍ക്കു വേണ്ട എന്നാണ് കള്ളന്മാരിലൊരാള്‍ സ്ത്രീയോട് പറഞ്ഞതെന്നും സാമുവല്‍ വെളിപ്പെടുത്തി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപപ്രദേശത്തുള്ള ചിലരിലേക്കാണ് അന്വേഷണം നീളുന്നതെന്ന് പൊലീസ് പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട് പലതരം നിരീക്ഷണങ്ങളാണ് സൈബര്‍ലോകത്ത് ഉയരുന്നത്. മോഷണത്തിന് വന്നതാണെങ്കിലും പ്രായമായ സ്ത്രീയെ കണ്ടപ്പോള്‍ അയാളുടെ മുത്തശ്ശിയെ ഓര്‍മ വന്നിരിക്കാമെന്നാണ് ചിലരുടെ അഭിപ്രായം. മാന്യനായ കള്ളന്‍ എന്ന് വിശേഷിപ്പിക്കുന്നവരുണ്ട്. ആ സ്ത്രീയും കള്ളനും ബന്ധുക്കളാകുമോ എന്ന സംശയവും ചിലര്‍ക്കുണ്ട്. ഏതായാലും സ്ത്രീയെ ചുംബിക്കുന്ന കള്ളന്‍ യുട്യൂബില്‍ വൈറലാവുകയാണ്.

സ്ത്രീയെ ചുംബിക്കുന്ന കള്ളന്റെ വീഡിയോകാണാന്‍ ചുവടെ ക്ലിക് ചെയ്യുക

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
EDITORS PICK
img