02:12am 04 September 2026
NEWS
എടവനക്കാട് മഹല്ല് അസോസിയേഷൻ(ഇമ )സ്ഥാപക നേതാവ് റസാക്ക് മുല്ലക്കരയ്ക്ക് യാത്രയയപ്പ് നൽകി
09/08/2026  12:14 PM IST
nila
എടവനക്കാട് മഹല്ല് അസോസിയേഷൻ(ഇമ )സ്ഥാപക നേതാവ് റസാക്ക് മുല്ലക്കരയ്ക്ക് യാത്രയയപ്പ് നൽകി
​ദോഹ:  എടവനക്കാട് മഹല്ല് അസോസിയേഷൻ ഖത്തർ(ഇമ )സ്ഥാപക നേതാവും ദീർഘകാല ഖത്തർ പ്രവാസിയുമായ റസാക്ക് മുല്ലക്കരയ്ക്ക് ഇമ അസോസിയേഷൻ്റെ നേതൃത്വത്തിൽ ഊഷ്മളമായ യാത്രയയപ്പ് നൽകി.
​പ്രസിഡന്റ്  പി ബി അസീസ് ചടങ്ങിൽ അധ്യക്ഷത വഹിക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു. സംഘടനയ്ക്ക് റസാക്ക് മുല്ലക്കര നൽകിയ വിലപ്പെട്ട സേവനങ്ങളെ സ്മരിച്ചുകൊണ്ട് സീനിയർ മെമ്പർ അബ്ദുറഹ്മാൻ സാഹിബ് ഇമയുടെ മൊമെന്റോ അദ്ദേഹത്തിന് കൈമാറി.
​ചടങ്ങിൽ അക്ബർ, അബ്ദുറഹ്മാൻ, ഇസുദീൻ, പി.ബി. അബ്ദുൽ അസീസ്, ഷിയാസ്, ഗഫൂർ, അനീഷ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. മറുപടി പ്രസംഗത്തിൽ റസാഖ് സാഹിബ് തന്റെ ദീർഘകാല പ്രവാസ ജീവിതത്തിലെയും സംഘടനാ രംഗത്തെയും ഓർമ്മകളും അനുഭവങ്ങളും പങ്കുവെച്ചു.
​ജനറൽ സെക്രട്ടറി ഫൈസൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ അഫ്സൽ, ഷഫീഖ്, ജസിൽ, അജ്മൽ,ഇസുദീൻ , അനീഷ്, നിറാസ്, ജദീർ മുഹമ്മദ്‌ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img