08:13pm 24 October 2026
NEWS
ഇടപ്പോൺ സർഗ്ഗവേദി സാംസ്‌കാരിക സംഘടയുടെ അവാർഡ് ദാന സമ്മേളനം
24/10/2026  07:35 PM IST
nila
ഇടപ്പോൺ  സർഗ്ഗവേദി സാംസ്‌കാരിക സംഘടയുടെ അവാർഡ് ദാന സമ്മേളനം

നൂറനാട്: ഇടപ്പോൺ  സർഗ്ഗവേദി സാംസ്‌കാരിക സംഘടയുടെ 34 മത്  വാർഷികത്തിന്റെ ഭാഗമായുള്ള
അവാർഡ് ദാന സമ്മേളനം ഞായറാഴ്ച വൈകിട്ട് നടക്കും.
വൈകിട്ട് 6 മണിക്ക് 
സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിക്കുകയും അവാർഡ് ജേതാക്കളെ ആദരിക്കുകയും ചെയ്യും
വാർഷികത്തിന്റെ ഭാഗമായി  ജയകുമാർ നഗറിൽ 
 പതാക ഉയർത്തലും
തുടർന്ന്  സെമിനാറും നടത്തി.
ഭരണിക്കാവ് ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗവും സർഗ്ഗവേദി യുടെപ്രസിഡന്റുമായ  സ്വപ്നാസുരേഷ് പതാക ഉയർത്തി. സർഗ്ഗ വേദിയുടെ ചരിത്രവും പ്രവർത്തനവും ലക്ഷ്യവും ആസ്പദമാക്കി സെമിനാറും നടന്നു. സെമിനാർ സർഗ്ഗവേദി ജനറൽ കൺവീനർ എ. വി. അജികുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജനറൽ സെക്രട്ടറി പി. ദിനുകുമാർ, പി. എം. രാമചന്ദ്രൻ, സത്യദാസ്, മുരളീധരൻ പിള്ള, മധു ഇടപ്പോൺ, കലാധരൻ, ശങ്കരപ്പിള്ള, മംഗളൻ, സുരേഷ് കുമാർ, അജയൻ, പി. ആർ. സുരേഷ്, കെ. രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img