
ചരിത്രപ്രസിദ്ധമായ ഇടപ്പള്ളി സെന്റ്ഈണസ ജോർജ്ജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ തിരുനാളിന് ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ന് വൈകുന്നേരം 5.30ന് വികാരി ഫാ. ജേക്കബ് പുതുശ്ശേരി കൊടിയേറ്റ് നിർവ്വഹിക്കും.
മെയ് ഒന്നിനാണ് തിരുസ്വരൂപം എഴുന്നള്ളിക്കൽ. അന്നു രാവിലെ ഏഴിനു കുർബാന. തുടർന്ന് വിശുദ്ധന്റെ തിരുസ്വരൂപത്തിൽ സ്വർണാഭരണം അണിയിക്കൽ. മൂന്നിന് വേസ്പര ദിനം. രാവിലെ മുതൽ വിവിധസമയങ്ങൾ വിശുദ്ധ കുർബാന. വൈകുന്നേരം 4.30ന് വേസ്പരയും പട്ടണ പ്രദക്ഷിണവും.
പ്രധാന തിരുനാൾദിനമായ മെയ് നാലിന് പുലർച്ചെ അഞ്ചുമണി മുതൽ തിരുക്കർമ്മങ്ങൾ. 10.30ന് തിരുനാൾ പാട്ടുകുർബാന, വൈകുന്നേരം അഞ്ചിന് കുർബാനയെത്തുടർന്ന് പട്ടണ പ്രദക്ഷിണം. രാത്രി 10.30ന് തിരുസ്വരൂപം പള്ളിയിലേക്ക് എടുത്തു വയ്ക്കും.
മെയ് 10, 11 ഞായർ തിങ്കൾ ദിവസങ്ങളിൽ എട്ടാമിടം ആഘോഷിക്കും. 11ന് രാവിലെ 10.30ന് ആഘോഷമായ കുർബാന. തുടർന്ന് പ്രദക്ഷിണം. 15ന് തിരുനാൾ ആഘോഷങ്ങൾക്ക് സമാപനമാകും.
തിരുനാളിനോടനുബന്ധിച്ച് ഭക്തജനങ്ങൾക്ക് നേർച്ചയ്ക്ക് പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
വികാരി ഫാ. ജേക്കബ് പുതുശ്ശേരി കൈക്കാരന്മാരായ രാജു മാളിയേക്കൽ, ബോണി ജോസഫ് മരങ്ങാട്ട്, പ്രസുദേന്തി ജോയി ചിങ്ങംതറ, പബ്ലിസിറ്റി കൺവീനർ സെബാസ്റ്റ്യൻ മടത്തുംപടി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.










