11:41pm 31 October 2026
NEWS
ഇടപ്പാളയം ഖത്തർ ചാപ്റ്റർ:മണികണ്ഠ മേനോൻസ്മാരകബാറ്റ്മിന്റൺ ടൂർണമെന്റ് സംഘടി പ്പിച്ചു.
20/07/2025  11:36 AM IST
nila
ഇടപ്പാളയം ഖത്തർ ചാപ്റ്റർ:മണികണ്ഠ മേനോൻസ്മാരകബാറ്റ്മിന്റൺ ടൂർണമെന്റ് സംഘടി പ്പിച്ചു.

ദോഹ: ഇടപ്പാളയം ഖത്തർ ചാപ്റ്റർ മുൻ പ്രസിഡന്റ് ആയിരുന്ന . മണികണ്ഠ മേനോൻന്റെ അനുസ്മരാണാർത്ഥം ഇടപ്പാളയം ഖത്തർ ചാപ്റ്റർ അംഗങ്ങൾക്കായി ബാറ്റ്മിന്റൺ ടൂർണമെന്റ് സംഘടി പ്പിച്ചു.
അബു ഹമൂറിൽ ഉള്ള മിഡിൽഈസ്റ്റ് സ്കൂളിൽ നടന്ന ടൂർണമെന്റ് ചാപ്റ്റർ പ്രസിഡന്റ്  റഷീദ് മാണൂർ ഉദ്ഘാടനം ചെയ്തു. കലാപ്രവർത്തനങ്ങളോടൊപ്പം സ്പോർട്സിലും ഏറെ തൽപരനായിരുന്ന മണികണ്ഠ മേനോനാണ് ഇടപ്പാളയം ഖത്തർ ചാപ്റ്ററിന് കീഴിൽ ബാറ്റ്മിന്റൺ ടീമിന് രൂപ നൽകിയതെന്ന് ഓർമിച്ചു. ചാപ്റ്റർ പ്രവർത്തനങ്ങൾക്ക് സജീവമായി നേതൃത്വം നൽകുന്നതിനിടയിലാണ് അദ്ദേഹം അകാലത്തിൽ നമ്മിൽ നിന്നും വിട്ടുപിരിഞ്ഞുപോയതെന്നും അനുസ്മരിച്ചു.
തുടർന്ന് വാശിയും ആവേശകരവുമായ മത്സരങ്ങൾ നടന്നു. സിംഗിൾ, ഡബിൾസ് വിഭാഗത്തിൽ നടന്ന മത്സരത്തിൽ ഇടപ്പാളയം മെമ്പർമാരാണ് പങ്കെടുത്തത്.
ടൂർണമെന്റിൽ സിംഗിൾ വിഭാഗത്തിൽ ഫാറൂഖ്, കോയാസ് എന്നിവർ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഡബിൾസിൽ ഹസീബ് & കോയാസ് ടീം വിന്നേഴ്സ് ട്രോഫിയും ഫാറൂഖ് & ആരിഫ് ടീം റണ്ണേഴ്സ് ട്രോഫിയും കരസ്ഥമാക്കി.
വിജയികൾക്ക് പ്രസിഡന്റ് .റഷീദ് മാണൂർ, ഗ്ലോബൽ വൈസ് പ്രസിഡന്റ്  നൂറുൽ ഹഖ്, ഫിനാൻസ് സെക്രട്ടറി . പ്രഭിത്ത് , വൈസ് പ്രസിഡന്റ്  അബൂബക്കർ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. മത്സരത്തിൽ പങ്കെടുത്തവർക്ക് തൌഫീഖ് നന്ദി രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img