07:32pm 20 October 2026
NEWS
ഇടപ്പാളയം എഫ്.സി – അൽ സുവൈദ് എഫ്.സി സൗഹൃദ ഫുട്ബോൾ മത്സരം ഇന്ന്
19/10/2026  12:27 PM IST
nila
ഇടപ്പാളയം എഫ്.സി – അൽ സുവൈദ് എഫ്.സി സൗഹൃദ ഫുട്ബോൾ മത്സരം ഇന്ന്

ദോഹ:* ഖത്തറിലെ പ്രവാസി കായികരംഗത്തിന് ആവേശം പകർന്ന് ഇടപ്പാളയം എഫ്.സിയും അൽ സുവൈദ് എഫ്.സിയും തമ്മിലുള്ള സൗഹൃദ ഫുട്ബോൾ മത്സരം ഇന്ന് (ഒക്ടോബർ 19, തിങ്കളാഴ്ച) രാത്രി 8.30ന് മെസൈമീർ റോഡിലുള്ള പാകിസ്ഥാൻ ഇന്റർനാഷണൽ സ്കൂൾ ഗ്രൗണ്ടിൽ നടക്കും.

ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മയുടെ ഖത്തർ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടക്കുന്ന മത്സരം പ്രവാസികൾക്കിടയിൽ കായിക സൗഹൃദവും ഐക്യവും പരസ്പര സഹകരണവും ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിക്കുന്നത്.

ഇരുടീമുകളും മാറ്റുരയ്ക്കുന്ന ആവേശകരമായ പോരാട്ടത്തിന് സാക്ഷ്യം വഹിക്കാൻ ഖത്തറിലെ ഫുട്ബോൾ പ്രേമികളെയും പ്രവാസി സമൂഹത്തെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img