07:35pm 11 November 2026
NEWS
എടയ്ക്കാട്ടുവയല്‍ ഗ്രാമപഞ്ചായത്തിനെ കേരഗ്രാമമായി പ്രഖ്യാപിച്ചു
11/11/2026  07:10 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എടയ്ക്കാട്ടുവയല്‍ ഗ്രാമപഞ്ചായത്തിനെ കേരഗ്രാമമായി പ്രഖ്യാപിച്ചു

മുളന്തുരുത്തി: എടയ്ക്കാട്ടുവയല്‍ ഗ്രാമപഞ്ചായത്തിനെ കേരഗ്രാമമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. സഹായമായി ആദ്യവര്‍ഷം 25.67 ലക്ഷം രൂപ ലഭിക്കും. 2026-27 ല്‍ നടപ്പാക്കേണ്ട 40 കേരഗ്രാമങ്ങളുടെ പട്ടികയിലാണു എടയ്ക്കാട്ടുവയല്‍ ഇടംപിടിച്ചത്. കേരള ഗ്രാമത്തില്‍ 100 ഹെക്ടര്‍ വേണം. ഒരു ഹെക്ടറില്‍ 175 തെങ്ങാണു കണക്കാക്കുന്നത്. ഏരിയ തീരുമാനിച്ചശേഷം ഗുണഭോക്താക്കളുടെ യോഗംവിളിച്ച് കണ്‍വീനറെ തെരഞ്ഞെടുക്കും. മൂന്നുവര്‍ഷത്തെ പദ്ധതിയില്‍ രണ്ടാംവര്‍ഷം എട്ടുലക്ഷം രൂപയും മൂന്നാംവര്‍ഷം നാലുലക്ഷം രൂപയുമാണു സഹായം.

തടം തുറക്കല്‍, കള നീക്കം ചെയ്യല്‍, പുതയിടല്‍, തേങ്ങത്തൊണ്ട് കുഴിച്ചിടല്‍, ഇടവിള കൃഷി, മണ്ണിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തല്‍, വളങ്ങള്‍ / ജൈവവളങ്ങള്‍, സസ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, കീടനാശിനികള്‍ / ജൈവകീടനാശിനികള്‍, രോഗബാധിതവും പഴയതുമായ തെങ്ങുകള്‍ വെട്ടിമാറ്റല്‍, പുനര്‍നടീല്‍, ജലസേചന ഘടകങ്ങള്‍, തെങ്ങുകയറ്റ യന്ത്രങ്ങള്‍, ജൈവവള ഉത്പാദന യൂണിറ്റുകള്‍ / ചാണകപ്പൊടി, കൊക്കനട്ട് ഹസ്‌ക് പ്രൊക്യുര്‍മെന്റും മിനി കയര്‍ പ്രൊസസിംഗ് യൂണിറ്റുകള്‍ക്കുമായി സഹായം തുടങ്ങിയവയാണു പദ്ധതിയിലുടെ നടപ്പാക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img