05:17am 16 November 2026
NEWS
ഇ.ഡിയുടെ പിരിമുറുക്കം: പിണറായിയെ മോദി തിരിച്ചറിഞ്ഞോ?
15/11/2026  10:14 AM IST
അഡ്വ.എം. മനോഹരൻപിള്ള
ഇ.ഡിയുടെ പിരിമുറുക്കം: പിണറായിയെ മോദി തിരിച്ചറിഞ്ഞോ?

ദൽഹിയിൽ ഇൻഡ്യാസഖ്യം നടത്തുന്ന സമരപരിപാടികൾക്കെല്ലാം ഒരു ഉത്സവഛായയാണ്. പിന്നെ സഖ്യമേ ഒരു സർക്കസ് കൂടാരംപോലെ മാനേജരുടെ യുക്തംപോലെ പരിപാടികളും താരങ്ങളും മാറിമറിയും. വിയറ്റ്‌നാം അവധി കോൺഗ്രസ് നവരാത്രി അവധിയാക്കിയെങ്കിലും രാഹുൽ അംഗീകരിച്ചിട്ടില്ല.

സി.പി.ഐ(എം.എൽ) എ.ഐ.ഡി.എസ്.ഒ വിദ്യാർത്ഥി നേതാവ് 29 കാരിയായ നേഹ ബോറയുടേതായിരുന്നു ഉദ്ഘാടനം പോലെയുള്ള ആമുഖപ്രസംഗം. പ്രിയങ്കയ്ക്ക് വരുന്ന നേതാക്കളുടെ ഹാജരെടുപ്പായിരുന്ന പ്രധാനപണി. അങ്ങനെയാണ് ജന്തർമന്തിറിൽ പോകാത്ത രമേശ് ചെന്നിത്തലയെ പിടികൂടിയത്. മണ്ണാർശാലയിൽ പൂയം തൊഴാൻ എത്താറുള്ള രമേശ് ചെന്നിത്തല തലേദിവസമേ ദൽഹിക്ക് ചാടി. അതോടെ ഹരിപ്പാട്ട് സി.പി.എം ബുള്ളറ്റിൻ ഇറക്കി. രമേശ് ഇനി ഹരിപ്പാട്ട് മത്സരിക്കുന്നില്ല. പ്രായം 76 ആകും. മൂത്തമോൻ രോഹിതിനെ നിർത്താനാ പരിപാടി. സി.പി.ഐയിൽ നിന്ന് സീറ്റ് ലഭിക്കാനും സി.പി.എം മത്സരിക്കാനും തിരക്കിട്ട ചർച്ചകൾക്കായി പാർട്ടി സർക്കുലറുകളും.

ഇതുകേട്ടപ്പോഴാണ് ലാ അക്കാഡമി പ്രിൻസിപ്പലായിരുന്ന നാരായണൻനായർ സാർ പറഞ്ഞ ഒരു സി.പി.ഐ കഥ ഓർമ്മ വന്നത്. സി.പി.ഐ നേതാക്കൾ അവരുടെ മക്കളെ എ.ഐ.എസ്.എഫിന്റേയും എ.ഐ.വൈ.എഫിന്റേയും നേതാക്കന്മാരാക്കുന്നു. ജില്ലാ കൗൺസിൽ നേതാക്കന്മാരുടെ ഭാര്യമാരുടെ ഒരു യോഗം വെളിയം വിളിച്ചു. നേതാക്കന്മാർ നമ്മുടെ മക്കളെ അവരുടെ അനുയായികളാക്കി. ഇനി നമ്മുടെ ഭാര്യമാരെക്കൂടി അവരുടെ ഭാര്യമാരുടെ അണികളാക്കണോ? സാർ തമാശയോടെയാണെങ്കിലും ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണനോട് ചോദിച്ചു. അതുകൊണ്ടാണ് റിട്ടയർ ചെയ്തശേഷം സാർ ഭാര്യ പൊന്നമ്മചേച്ചിയെ കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിലേക്കാണ് വിട്ടത്.

വീണ്ടും നമുക്ക് ദൽഹി റാലിയിലേക്ക് കടക്കാം. എം.എ. ബേബിയെ രാഹുൽ സ്റ്റേജിൽ കയറ്റി പ്രസംഗിക്കാൻ സമ്മതിച്ചു. ദീപാംകൂർ ഭട്ടാചാര്യക്കും നേഹാ ബോറയ്ക്കുമുള്ള പ്രാധാന്യം ബേബിക്കും ഒന്നും കിട്ടിയില്ല. പിണറായി മുഖ്യമന്ത്രിയായിരുന്നപ്പോൾ തെരഞ്ഞെടുപ്പ് പരിപാടികൾക്കുപോലും പോയിട്ടില്ല. ഈ തിരക്കിനിടയിൽ രാഹുലിനെ മുഖം കാണിച്ചോ എന്നറിയില്ല.

മുസ്ലീംലീഗീനെ പാടെ തഴഞ്ഞു. കൂടിക്കാഴ്ചകൾക്കൊന്നും കൊണ്ടുപോയില്ല. സ്റ്റേജിൽ കയറ്റി തള്ളിത്തള്ളി സമദാനി സ്റ്റേജിന്റെ പിന്നിൽ വരെ എത്തിയിട്ടും കയറ്റിയില്ല. ജന്തർ മന്തർ മുതൽ മലപ്പുറത്തുനിന്നും ദുബായിൽ നിന്നും പ്രായമായ താടിക്കാരന്മാരെ കൊണ്ടുവന്ന് ജന്തർ മന്തറിൽ നിരാഹാരം കിടന്ന പാറ്റകളേയും നേഹ ബോറയെപ്പോലുള്ള സ്ത്രീവോളണ്ടിയറന്മാരെ വീശിക്കൊടുക്കാൻ വല്യപ്പന്മാരും വല്യമ്മമാരായ ഹാജിമാരെ ഇറക്കിയ മുസ്ലീംലീഗീനെ എന്തുകൊണ്ടാണ് രാഹുൽ തഴഞ്ഞത്.

ബ്രിട്ടാസിന്റെ നേതൃത്വത്തിലുള്ള ഐസിഘോഷ്, എ.എ. റഹിം എന്ന പിണറായി മോഡൽ വിപ്ലവകാരികളെക്കാൾ എം.എൽ. ചിറകുള്ള നേഹ ബോറമാരെയാണ് രാഹുലിന് പ്രിയം.

75000 പേരെ ഉൾക്കൊള്ളാൻ കരുത്തുള്ള രാംലീല മൈതാനത്തിന്റെ പകുതിഭാഗം എങ്കിലും കാടുംപടലവും പറിച്ച് വൃത്തിയാക്കിയിരുന്നെങ്കിൽ ഒരു ലക്ഷം കണക്ക് ജനങ്ങളെ വിശ്വസിപ്പിക്കാമായിരുന്നു. സമരക്കാർക്ക് മലമൂത്രസൗകര്യങ്ങൾ ചെയ്യാൻ പാതി സ്ഥലം മാറ്റിവച്ചതായിരിക്കാം. ചെറുതും വലുതുമായ 18 പാർട്ടികൾ സംഘടിപ്പിച്ച റാലി മാറ്റി വച്ചാൽ പിന്നെ നടത്തേണ്ടി വരും. ഇല്ലാത്ത മഴയെ എങ്ങനെ വരുത്തും. അല്ലെങ്കിൽ ബ്രഹ്മപുത്രയിലെ ഡാം വല്ലതും പൊട്ടിച്ചുവിടേണ്ടി വരും; ഡൽഹി നിറച്ചെടുക്കാൻ.

റാലി പിണറായിക്ക് ഗുണം; സതീശനെ ക്ഷീണിപ്പിച്ചു

പിണറായി കേന്ദ്രകമ്മിറ്റിക്ക് ദൽഹിക്ക് പോയപ്പോൾ ചോദിച്ചവരുണ്ട്: ചുമ്മാതിരുന്നച്ചി നട്ടുവെളുപ്പിന് ഉണർന്ന് ആറാട്ടുകുളിക്കിറങ്ങുമോ? ദൽഹിയിൽ ജന്തർമന്തറിൽ എത്ര സമരങ്ങൾ നടന്നിട്ടുണ്ട്. മുഖ്യമന്ത്രിയായിരിക്കുമ്പോൾ തിരിഞ്ഞുനോക്കാത്ത പിണറായിക്കെന്താ ഒരു ഉൾവിളി. താൻ മുഖ്യമന്ത്രിയല്ല, മോദിയെ പേടിക്കണ്ട. ഇൻഡ്യാസഖ്യം ഒന്നു പൊടിതട്ടി എടുക്കാൻ രാഹുൽ ചെറുപ്പമാണ്, അധികാര ആർത്തി മൂത്തിരിക്കുകയാണ്. കളി കേരളത്തിൽ നിന്നുതന്നെ തുടങ്ങാം. രമേശനെ അത്ര വിശ്വസിക്കാൻ പറ്റില്ല. സതീശൻ പാവമാണ്. ശുദ്ധനാണ്. രാഹുലിനെക്കൊണ്ട് വളപ്പിച്ചെടുക്കാം. ആഗ്രഹഫലസിദ്ധിക്കുള്ള രണ്ടാം വഴിപാടായിരുന്നു, രാംലീല യാത്ര പാർട്ടി സംഘവുമായി. രാംലീലയെ എം.എ. ബേബി കിടുക്കി. വി.ഡി. സതീശനും രമേശനുമൊക്കെ ദൽഹി പോയെങ്കിലും വലിയ വാർത്തയായില്ല.

വി.ഡിയുടെ ആത്മസംയമനം

കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ കേരളത്തിലെ ജനങ്ങളോട് താൻ ചെയ്ത ഹൈക്കോടതി- സുപ്രീംകോടതി ഇടപെടലുകളും, അതിന് അഡ്വക്കേറ്റ് ജനറലിനെ ദുരുപയോഗം ചെയ്ത '26 മേയിലെ ജനവിധിക്കെതിരായിരുന്നു എന്നറിയാത്ത നേതാവല്ല സതീശൻ. രാഹുൽഗാന്ധി ദൽഹിയിൽ നടത്തിയ രാഷ്ട്രീയ അധരവ്യായാമം ഒരു മോക്കറിയായെങ്കിൽ, അതിന് തുടക്കമിട്ട ഖാർഗേയുടെ പ്രസംഗം അതിനേക്കാൾ വലിയ മോക്കറിയാണ്.

കേരളത്തിലെ സതീശൻ ഗവൺമെന്റും തമിഴ്‌നാട്ടിലെ വിജയ് സർക്കാരും ഗ്യാനേഷ് കുമാറിന്റെ സൃഷ്ടികളായ നിയമവിരുദ്ധ സർക്കാരുകളാണെന്നാണ് ഖാർഗേ പറഞ്ഞുവച്ചത്. പക്ഷേ ഇൻഡ്യാസഖ്യം ബാനറിലുള്ള പിണറായി വിജയന്റെ അഴിമതികളെ സംരക്ഷിക്കാൻ ഖാർഗേയുടെ നേതാവ് രാഹുൽഗാന്ധി ഉപയോഗിച്ച മാർഗ്ഗങ്ങൾ പ്രാകൃതവും അപരിഷ്‌കൃതവും ജനാധിപത്യവിരുദ്ധവും ആയിപ്പോയി.
ഉമ്മൻചാണ്ടിയോട് ചെയ്ത പിണറായി ക്രൂരതകൾ തൂക്കാൻ കേരള രാഷ്ട്രീയത്തിൽ ത്രാസുകളില്ല. ആ മുറിവുണക്കണമെന്നുള്ളവർ പഴയ 'എ' ഗ്രൂപ്പിലേക്ക് തന്നെ ആഴത്തിലേക്കിറങ്ങണം. അതിന്റെ പാർശ്വവർത്തികളിൽപ്പെട്ട നായകരിൽ ഒരാളായ കെ.ബി. ഗണേശ്കുമാർ ആരെ ഭജിച്ചുകൊണ്ടിരിക്കുന്നു. ഉരുണ്ടുകൊണ്ടിരിക്കുന്ന കാലചക്രം അതിന്റെ വേഗത കൂട്ടുമ്പോൾ അരിഞ്ഞുവീഴ്ത്തപ്പെടേണ്ടവരിലൂടെ ഇരന്നുകയറും; തീർച്ച.

ഇൻഡ്യാസഖ്യം കേരളത്തിൽ ഒറ്റ മുന്നണിയാകുമോ?

കേരളത്തിലും പശ്ചിമബംഗാളിലും ത്രിപുരയിലും സി.പി. എമ്മും കോൺഗ്രസും ചേർന്നുള്ള ഐക്യം പച്ചപിടിക്കുമോ എന്ന ചോദ്യം രാഷ്ട്രീയനിരീക്ഷകർ ഉയർത്തുന്നുണ്ട്. ആർക്കും നേരിട്ടൊരു ബി.ജെ.പി സഖ്യം അസാദ്ധ്യമാണ്. എന്നാൽ ഒളിച്ചും പതുങ്ങിയുമുള്ള ഐക്യത്തിന് എല്ലാവരും തയ്യാറുമാണ്. ബംഗാളിലെപ്പോലെ സി.പി.എമ്മിന്റെ ഭരണഭീകരാവസ്ഥ കേരളത്തിലുമില്ല. ബംഗാളിൽ സി.പി.എമ്മിന്റെ ഭരണഭീകരതയുടെ ഇരയായ നന്ദിഗ്രാമിൽ നിന്നുള്ള മമതാ ബാനർജിയുടെ 15 കൊല്ലത്തെ ഭീകരഭരണത്തിൽ നിന്നും ബി.ജെ.പി ബംഗാൾ ജനതയെ മോചിപ്പിച്ചു. ബി.ജെ.പി ഭരണം വന്നതിനുശേഷമാണ് സി.പി.എം ഓഫീസുകൾ തുറന്നുതുടങ്ങിയത്. തൊട്ടടുത്ത സീറ്റിലിരുന്ന് ടകഞ നെതിരെ മമത അലറുമ്പോൾ മമതയെ പേടിച്ച് വീടും കൂടുമുപേക്ഷിച്ച് സഞ്ചിയും തോളിലേറ്റി ബീഹാറിലേക്ക് ട്രെയിൻ കയറിപ്പോയ സഖാക്കളുടെ പേരിൽ മോദിക്കെതിരെ ഹിന്ദിയിൽ കിടന്നുകൂവിയ എം.എ. ബേബിക്ക് ഒരു തുള്ളി കണ്ണീരെങ്കിലും ഒഴുക്കാമായിരുന്നു.

കേരളത്തിലാണെങ്കിൽ രണ്ടും രണ്ട് മുന്നണിയായിട്ടാണ് 80 മുതൽ മത്സരിക്കുന്നത്. യു.ഡി.എഫിൽ മിക്കവാറും എല്ലാവർക്കും എം.പി സീറ്റുവേണം. കോൺഗ്രസ്, മുസ്ലീം ലീഗ്, ആർ.എസ്.പി, കേരളാ കോൺഗ്രസ്(ജെ) എന്നീ ക്രമത്തിൽ. എൽ.ഡി.എഫിൽ സി.പി.എമ്മിനും സി.പി.ഐയ്ക്കും സീറ്റുവേണം. പക്ഷേ സിറ്റിംഗ് സീറ്റ് ഒന്നേയുള്ളൂ. ആലത്തൂർ മാത്രം. മുന്നണി എന്ന നിലയിൽ പകുതിയെങ്കിലും എൽ.ഡി.എഫിന് കൊടുക്കേണ്ടിവരും. ബംഗാളിൽ കാണുന്ന ഇപ്പോഴത്തെ വിട്ടുവീഴ്ച കേരളത്തിൽ കോൺഗ്രസ് കാണിക്കില്ല. പ്രത്യേകിച്ചും യു.ഡി.എഫിന്റെ വിജയസാധ്യത ഉയർന്നുനിൽക്കുകയും, എൽ.ഡി.എഫിന്റെ അടിത്തറയാകെ തകർന്നിരിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ.
എൽ.ഡി.എഫിൽ കേരളാ കോൺഗ്രസിന് ഒരു പുതിയ സീറ്റിന് സാധ്യതയില്ല. ജോസ് കെ. മാണിക്ക് ഇനി സീറ്റ് ബാക്കി കൊടുക്കുന്ന ബാധ്യതയൊന്നും സി.പി.എം എടുക്കില്ല.
ജോൺബ്രിട്ടാസിനുവേണ്ടി തമിഴ്‌നാട്ടിൽ നിന്നോ കേരളത്തിൽ നിന്നോ ശ്രമിക്കും.
ഇൻഡ്യാസഖ്യം കേരളത്തിൽ ഉണ്ടാകുന്നില്ലെങ്കിൽ സി.പി.ഐ ഇടതുമുന്നണിയിൽ നിന്ന് രാജിവച്ച് ഇൻഡ്യാസഖ്യത്തിൽ ചേരും. തൃശൂർ സീറ്റുകിട്ടിയാൽ തൃപ്തിപ്പെടുകയും ചെയ്യും.

2016 മുതൽ പിണറായി മോദിയെ കളിപ്പിച്ചു

2016 മുതൽ ലാവ്‌ലിൻ കേസിൽ സുപ്രീംകോടതിയിലും സി.ബി.ഐയിലും പിണറായിയെ സഹായിച്ചത് കേരളത്തിൽ ഡി.ജി.പിയും, റിട്ടയർ ചെയ്തശേഷം കൊച്ചി മെട്രോ കോർപ്പറേഷൻ ചെയർമാനായിരുന്ന ലോകനാഥ് ബഹ്‌റയായിരുന്നു. നരേന്ദ്രമോദിയുടെ ഏറ്റവും വലിയ അടുപ്പക്കാരനായിരുന്നു. സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനായിരുന്ന ഹരീഷ് സാൽവയിൽ തുടങ്ങിയ ബന്ധം സുപ്രീം കോടതിയിൽ തുടരുന്നു.

സി.ബി.ഐയിൽ വളരെക്കാലം ഡെപ്യൂട്ടേഷനിൽ ഉണ്ടായിരുന്ന ബഹ്‌റയുമായുള്ള ബന്ധം സുപ്രീംകോടതിയിൽ കേസ് നീട്ടിക്കൊണ്ടുപോകുന്നതിന് സഹായകമായി. ആത്യന്തികമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ബന്ധം മൂലമാണ് പിണറായി ഇതൊക്കെ നേടിയത്.

പക്ഷേ തെരഞ്ഞെടുപ്പുതോൽവി ഇപ്പോൾ നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും കണ്ണുതുറപ്പിച്ചു. പിണറായി തന്നെ വീണ്ടും അധികാരത്തിൽ വരുമെന്നും, ബി.ജെ.പിയുടെ സീറ്റുകൂടുമെന്നും അവർ ധരിച്ചു. എൻ.എസ്.എസ് പോലും പരസ്യമായി എതിർത്തിട്ടും 32 ശതമാനം വോട്ട് യു.ഡി.എഫിന് മുന്നോക്കവിഭാഗത്തിൽ നിന്നുകിട്ടി. പത്തുകൊല്ലമായി തളം കെട്ടി വളർന്ന പിണറായി വിരുദ്ധവികാരം വളർന്നുപന്തലിക്കുകയായിരുന്നു. ബി.ജെ.പിക്ക് ഒറ്റമണ്ഡലത്തിൽ പോലും യു.ഡി.എഫിനെ തോൽപ്പിക്കാൻ കഴിഞ്ഞില്ല. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ബി.ജെ.പിയും എൽ.ഡി.എഫും യു.ഡി.എഫും തുല്യശക്തികളായിരുന്നു. ത്രികോണ മത്സരത്തിലാണ് ബി.ജെ.പി ജയിച്ചത്. പിണറായി വിരുദ്ധ വികാരത്തിന്റെ ആഴം അളക്കാൻ മോദിക്കും കേരള ബി.ജെ.പിക്കും കഴിഞ്ഞില്ല. കെ. മുരളീധരൻ അല്ലാതെ മറ്റാരെങ്കിലും ആയിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥിയെങ്കിൽ ബി.ജെ.പി ജയിച്ചേനെ. 

അതേപോലെ തമിഴ്‌നാട്ടിലെ വിജയ് ജോസഫിന്റെ മുന്നേറ്റം തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിലെ സി.എസ്.ഐ ക്രിസ്ത്യാനികളുടെ ഒത്തൊരുമിക്കൽ തിരുവനന്തപുരത്തെ തെക്കൻ മണ്ഡലങ്ങളിലും നാഗർകോവിലിൽ കോൺഗ്രസിന് ഗുണം ചെയ്തു. ബി.ജെ.പി പത്തുകൊല്ലം കൊണ്ട് പഠിച്ച പിണറായി പാഠം അവരെ തിരിച്ചറിവിലെത്തിച്ചു. അതിന്റെ തുടക്കമാണ് ഇ.ഡിയുടെ പിടിമുറുക്കം.

അടുത്ത തലവര നിശ്ചയിക്കുന്നത് 2029 അല്ലെങ്കിൽ എന്ന്?

2029 ൽ ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് പരിഷ്‌ക്കാരവുമായി ബി.ജെ.പി മുന്നോട്ടുപോകുന്നതിന്റെ ശ്രുതികൾ സോഷ്യൽമീഡിയായിൽ സജീവമാക്കിയിട്ടുണ്ട്. അതോടൊപ്പം കേന്ദ്ര മന്ത്രിസഭാവികസനവും സജീവ ചർച്ചയാകുന്നുണ്ട്. മഹാരാഷ്ട്രയിലെ എൻ.സി.പികളുടെ ലയനം, തമിഴ്‌നാട്ടിലെ ഡി.എം.കെ എന്നീ കക്ഷികളെ ഇൻഡ്യാസഖ്യത്തിൽ നിന്നു പുറത്തുചാടിക്കൽ അജണ്ടയും രാഹുലിനെതിരെ അമിത്ഷാ നടത്തിയ വെല്ലുവിളികളുടെ ദ്വയാർത്ഥങ്ങളിൽപ്പെടുന്നവയാണ്. അതോടൊപ്പം 2027 ൽ നടക്കാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും ബി.ജെ.പിയുടെ അജണ്ടയുടെ ഭാഗം തന്നെ. 2027 ഫെബ്രുവരി/മാർച്ച് മാസങ്ങളിലുള്ള പഞ്ചാബ്, മണിപ്പൂർ, ഗോവ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പുകൾ ഒരുപോലെ നിർണ്ണായകമാണ്.

പഞ്ചാബ്  അഅജ ഒറ്റയ്ക്ക് ഭരിക്കുന്ന സംസ്ഥാനമാണ്. അവിടെ കോൺഗ്രസിനെയും ബി.ജെ.പി- അകാലിദൾ സഖ്യങ്ങളെ തോൽപ്പിച്ചാണ് ആപ് ഭരണം പിടിച്ചത്. സിക്കുവിഭാഗത്തിലെ ഖാലിസ്ഥാൻ തീവ്രവിഭാഗത്തിന്റെ കാനഡായിൽ നിന്നുള്ള സഹായമാണ് ആപ്പിനെ സഹായിക്കുന്നത്. ദൽഹി ഭരണം നഷ്ടപ്പെട്ടപ്പോൾ വീണ്ടും പഞ്ചാബ് പിടിക്കാൻ ആസൂത്രണം ചെയ്ത ബി ടീമാണ് സി.ജെ.പി എന്ന പാറ്റാ പാർട്ടി. അഭിജിത്ത് ദീപ്‌കെ, സൗരവ്‌ദേവ് എന്ന പാറ്റ നേതാക്കൾ അമേരിക്കയിൽ നിന്ന് ഡീപോർട്ട് ചെയ്തവരാണ്.

ഗോവ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനമാണ്. മണിപ്പൂർ പ്രക്ഷുബ്ദവും. ഉത്തരാഖണ്ഡിൽ  ജെ.എം.എം എന്ന സോറൻ കുടുംബ പാർട്ടി മുന്നണിക്കാണ് ഭരണം. കോൺഗ്രസും ആർ.ജെ.ഡിയും ഭരണത്തിലുണ്ട്.
ഹിമാചൽ പ്രദേശ് കോൺഗ്രസ്സാണ് ഭരിക്കുന്നത്. മുഖ്യ എതിരാളി ബി.ജെ.പി മുന്നണി തന്നെ. പലതവണ കോൺഗ്രസ് ഭരണം ബി.ജെ.പിയുടെ അട്ടിമറിയെ അതിജീവിച്ചാണ് ഹിമാചലിലെ ഭരണം നിലനിർത്തിപ്പോരുന്നത്. തെരഞ്ഞെടുപ്പുഫലം പരാപരത്തിലാണെങ്കിൽ ഹിമാചലിലും ഒരട്ടിമറി പ്രതീക്ഷിക്കാം. കോൺഗ്രസ്സിലെ ശൈഥില്യം ആശ്രയിച്ചിരിക്കും രാഷ്ട്രീയപുരോഗതിയുടെ നീക്കം.

2027 ഡിസംബറിൽ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന യു.പിയിൽ മുഖ്യ എതിരാളികൾ ബി.ജെ.പിയും അഖിലേഷ് യാദവിന്റെ എസ്.പിയും ആണ്. ബി.എസ്.പി നേതാവ് കുമാരി മായാവതി എന്ന മുൻ മുഖ്യമന്ത്രിക്കും ചില പോക്കറ്റുകളുണ്ട്.
 അകങങ നേതാവ് അസൗദദീൻ ഒവൈസിയുടെ മുസ്ലീം പാർട്ടി യു.പിയിലും ബീഹാറിലും ആന്ധ്രയിലും ദൽഹിയിലും മഹാരാഷ്ട്രയിലും കോൺഗ്രസ് മുന്നണിക്ക് ലഭിക്കേണ്ട മുസ്ലീം വോട്ടുകളെ ഭിന്നിപ്പിച്ചടക്കും. യു.പിയിൽ സമാജ് വാദിയുടെ മുസ്ലീം വോട്ടുകൾ ആണ് ഒവൈസി ലക്ഷ്യമിടുന്നത്. മായാവതിയാകട്ടെ ദലിതരുടെയും.

ഇൻഡ്യാസഖ്യം ഒരുമിച്ചൊരു മുന്നണിയായാൽ വോട്ട് ബി.ജെ.പിയിലേക്ക് ചോരുന്നത് കോൺഗ്രസിൽ നിന്നായിരിക്കും. ഇതാണ് ബി.ജെ.പിയുടെ തിരിച്ചറിവിന്റെ പൊരുൾ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img