04:32pm 17 October 2026
NEWS
മാസപ്പടി കേസിൽ പിണറായി വിജയന് ഇ.ഡി നോട്ടിസ്; അടുത്തയാഴ്ച ഹാജരാകണം
16/10/2026  01:32 PM IST
nila
മാസപ്പടി കേസിൽ പിണറായി വിജയന് ഇ.ഡി നോട്ടിസ്; അടുത്തയാഴ്ച ഹാജരാകണം

 

കൊച്ചി: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടിസ് അയച്ചു. അടുത്തയാഴ്ച അന്വേഷണ ഏജൻഡിക്ക് മുന്നിൽ ഹാജരാകണമെന്നാണ് നിർദേശം.

കേസിൽ പിണറായി വിജയനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്ത് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതോടെ വിജിലൻസ് അന്വേഷണം തുടരുകയാണ്.

ഇതിനിടെയാണ് കേസുമായി ബന്ധപ്പെട്ട് ഇ.ഡി നോട്ടിസ് അയച്ചിരിക്കുന്നത്. ഇതോടെ സിഎംആർഎൽ–എക്സാലോജിക് ഇടപാടിൽ സംസ്ഥാന വിജിലൻസിന്റെയും കേന്ദ്ര അന്വേഷണ ഏജൻസിയായ ഇ.ഡിയുടെയും അന്വേഷണങ്ങൾ പിണറായി വിജയന് നേരിടേണ്ടിവരും.

അതേസമയം, ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരെ പിണറായി വിജയൻ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഹർജി പരിഗണിക്കുന്നതിനായി പ്രത്യേക ബെഞ്ച് രൂപീകരിച്ചേക്കുമെന്ന സൂചനയാണ് സുപ്രീംകോടതിയിൽനിന്ന് ലഭിച്ചിരിക്കുന്നത്. ഒക്ടോബർ 26 അല്ലെങ്കിൽ 27 തീയതികളിൽ ഹർജി പരിഗണിച്ചേക്കുമെന്നാണ് വിവരം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img