06:02pm 10 November 2026
NEWS
ചിന്നക്കനാലിൽ സർക്കാർ ഭൂമി കയ്യേറി റിസോർട്ട് നിർമിച്ചെന്ന ആരോപണത്തിൽ മാത്യു കുഴൽനാടനെതിരെ ഇഡി അന്വേഷണവും
29/07/2025  03:41 PM IST
nila
ചിന്നക്കനാലിൽ സർക്കാർ ഭൂമി കയ്യേറി റിസോർട്ട് നിർമിച്ചെന്ന ആരോപണത്തിൽ  മാത്യു കുഴൽനാടനെതിരെ ഇഡി അന്വേഷണവും

കോൺ​ഗ്രസ് നേതാവും  എംഎൽഎയുമായ മാത്യു കുഴൽനാടനെതിരെ ഇഡി അന്വേഷണം. ചിന്നക്കനാലിൽ സർക്കാർ ഭൂമി കയ്യേറി റിസോർട്ട് നിർമിച്ചെന്ന ആരോപണത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നത്. അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ, ക്രിമിനൽ ഗൂഡാലോചന, വഞ്ചന, വ്യാജ രേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങൾ ചുമത്തി വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിൻറെ ചുവടുപിടിച്ചാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം.  

റിസോർട്ട് കൈമാറ്റത്തിലെ കള്ളപ്പണമിടപാടുകളാണ് ഇഡി പരിശോധിക്കുന്നത്. കേസിൽ കുഴൽനാടനെ ഇഡി ഉടൻ ചോദ്യം ചെയ്യും എന്നാണ് റിപ്പോർട്ട്. സ്ഥലത്തിൻറെ മുൻ ഉടമയെ അന്വേഷണം സംഘം ചോദ്യം ചെയ്തു. വിജിലൻസ് കേസിലെ എട്ടാംപ്രതി ജെയ്മോൻ ജോസഫ്, ഒൻപതാം പ്രതി യൂസഫ്, പത്താം പ്രതി ജെന്നിഫർ എന്നിവരെയാണ് ആദ്യഘട്ടത്തിൽ ചോദ്യം ചെയ്തത്.  

 ചിന്നക്കനാലിൽ സർക്കാർ ഭൂമി കയ്യേറി റിസോർട്ട് നിർമിച്ചെന്ന ആരോപണത്തിൽ നേരത്തേ വിജിലൻസ് കേസെടുക്കുകയും കുഴൽനാടൻ ഉൾപ്പെടെയുള്ളവരെ പ്രതിചേർക്കുകയും ചെയ്തിരുന്നു.  50 സെൻറ് സർക്കാർ ഭൂമി കയ്യേറിയാണ് റിസോർട്ട് നിർമിച്ചതെന്നും കയ്യേറ്റമെന്നറിഞ്ഞിട്ടും പോക്കുവരവ് നടത്തിയെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു. 

മുൻ ഉടുമ്പൻചോല തഹസിൽദാർ പി.കെ. ഷാജിയാണ് വിജിലൻസ് കേസിലെ ഒന്നാംപ്രതി. കുഴൽനാടൻ എംഎൽഎ പതിനാറാം പ്രതിയാണ്. ചിന്നക്കനാൽ വില്ലേജിൽ 34/1 സർവെ നമ്പറിൽ ഉൾപ്പെട്ട ഭൂമിയോട് ചേർന്നുള്ള അൻപത് സെൻറ് സർക്കാർ ഭൂമിയാണ് കയ്യേറി റിസോർട്ട് നിർമിച്ചത്. 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img