
ദോഹ: പ്രകൃതി യോടിണങ്ങി നിൽക്കുന്ന നിർമ്മാണചാതുരിയുമായി ഖത്തറിൽപരിസ്ഥിതി സൗഹൃദ 'ഗ്രീൻമോസ്ക്ക്'നിർമ്മാണ പുരോഗമിക്കുന്നു.
അൽ വക്ര മുനിസിപ്പാലിറ്റി എൻഡോവ്മെന്റ് ആൻഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയവുമായി ചേർന്ന് അൽ വക്രയിലെ മസ്ജിദാണ് പരിസ്ഥിതി സൗഹൃദ “ഗ്രീൻ മോസ്ക്” ആക്കി മാറ്റുന്നതിനുള്ള നിർമ്മാണ പ്രവർത്തന ങ്ങൾആരംഭിച്ചത്.
“അൽ വക്ര ഓൺ ദി റോഡ് ടു കാർബൺ ന്യൂട്രാലിറ്റി” പദ്ധതിയുടെ ഭാഗമാണിത്.പുനരുപയോഗിക്കാവുന്ന ഊർജ്ജം ഉപയോഗിച്ചും കാർബൺ ബഹിർഗമനം കുറച്ചും പള്ളികളെ കൂടുതൽ ഊർജ്ജക്ഷമതയുള്ളതാക്കുകയാണ് ലക്ഷ്യം. മാനദണ്ഡങ്ങൾ പാലിച്ചും വിശ്വാസികളുടെ സൗകര്യങ്ങളെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കിയുമാണ് നിർമ്മാണം.
അൽ വക്ര മുനിസിപ്പാലിറ്റി ജനറൽ മാനേജർ ജാബർ ഹസ്സൻ അൽ-ജാബറാണ്നിർമ്മാണത്തിന് നേതൃത്വംവഹിക്കുന്നത്. എൻഡോവ്മെന്റ് മന്ത്രാലയം, കാലാവസ്ഥാ വ്യതിയാനം, കാർബൺ വകുപ്പ് (എർത്ത്ന), കഹ്റാമ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും പദ്ധതിയുടെഭാഗമായി പ്രവർത്തിക്കുന്നുണ്ട്.











