
കേരളത്തിലെ ഏഴ് പാർട്ടികൾ ഉൾപ്പെടെ രാജ്യത്തെ അംഗീകാരമില്ലാത്ത 334 പാർട്ടികളെ രജിസ്ട്രേർഡ് പാർട്ടികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി. കഴിഞ്ഞ ആറു വർഷമായി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാത്ത പാർട്ടികളെയാണ് രജിസ്ട്രേർഡ് പാർട്ടികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. ഇതോടെ ഇന്ത്യയിൽ ആറ് ദേശീയ പാർട്ടികളും 67 പ്രാദേശിക പാർട്ടികളുമാകും ഉണ്ടാകുക.
ദേശീയ പ്രജ സോഷ്യലിസ്റ്റ് പാർട്ടി, നാഷണൽ ഡെമോക്രാറ്റിക് പാർട്ടി (സെക്കുലർ), നേതാജി ആദർശ് പാർട്ടി, റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്), റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് കേരള (ബോൾഷെവിക്), സെക്കുലർ റിപ്പബ്ലിക്കൻ ഡെമോക്രാറ്റിക് പാർട്ടി, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടി എന്നിവയാണ് കേരളത്തിൽ നിന്നുള്ള ഒഴിവാക്കിയ പാർട്ടികൾ.
ആന്ധ്ര പ്രദേശ്-5, അരുണാചൽ പ്രദേശ്-1, ബിഹാർ-17, ഛണ്ഡീഗഡ്-2, ഛത്തീസ്ഗഡ്- 9, ഡൽഹി-27, ഗോവ-4, ഗുജറാത്ത്-11, ഹരിയാന-21, ജമ്മു കശ്മീർ-3, ജാർഖണ്ഡ്-5, കർണാടക-12, മധ്യപ്രദേശ്-15, മഹാരാഷ്ട്ര-9, ഒഡീഷ-5, പോണ്ടിച്ചേരി-1, പഞ്ചാബ്-8, രാജസ്ഥാൻ-7, തമിഴ്‌നാട്-22, തെലങ്കാന-13, ഉത്തർപ്രദേശ്-115, ഉത്തരാഖണ്ഡ്-6, പശ്ചിമ ബംഗാൾ-7 എന്നിങ്ങനെയാണ് ഒഴിവാക്കിയ പാർട്ടികളുടെ എണ്ണം.
രജിസ്ട്രേർഡ് പട്ടികയിൽ നിന്നും ഒഴിവാക്കിയ പാർട്ടികളുടെ ഓഫീസ് നിലവിൽ എവിടെയും പ്രവർത്തിക്കുന്നില്ലെന്നും ഇത് സബന്ധിച്ച ഉത്തരവിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.











