
ന്യൂഡൽഹി : ഇബിജി ഗ്രൂപ്പിന്റെ ഇബൈക്ക്‌ഗോ അടുത്ത 12 മാസത്തിനുള്ളിൽ രാജ്യത്തുടനീളം 50 സംയോജിത സൈക്കിൾ-ഇലക്ട്രിക് സൈക്കിൾ സ്റ്റോറുകൾ ആരംഭിക്കും. കോയമ്പത്തൂർ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലായിരിക്കും ആദ്യഘട്ട പരീക്ഷണ സ്റ്റോറുകൾ. പദ്ധതിക്കായി 35 കോടി രൂപയിലധികം നിക്ഷേപിക്കുമെന്നും 300-ലധികം നേരിട്ടുള്ള തൊഴിലുകളും 500–700 പരോക്ഷ തൊഴിൽ അവസരങ്ങളും സൃഷ്ടിക്കുമെന്നും കമ്പനി അറിയിച്ചു.
സൈക്കിൾ, ഇലക്ട്രിക് സൈക്കിൾ വിൽപ്പന, വാടക, അറ്റകുറ്റപ്പണി, സ്പെയർ പാർട്സ്, വാണിജ്യ ആവശ്യങ്ങൾക്കുള്ള വാഹന സേവനങ്ങൾ എന്നിവ ഒരിടത്ത് ലഭ്യമാക്കുന്ന രീതിയിലായിരിക്കും സ്റ്റോറുകൾ. നഗരങ്ങളിലെ ഹ്രസ്വദൂര യാത്ര, വിദ്യാർഥികളുടെ യാത്ര, അവസാനഘട്ട ഗതാഗതം, ഗിഗ് തൊഴിലുകൾ എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി.
250 വാട്ട് ശേഷിയുള്ള ഇലക്ട്രിക് സൈക്കിളുകളാണ് പ്രധാന ഉൽപ്പന്നങ്ങൾ. മോഡലനുസരിച്ച് 35–55 കിലോമീറ്റർ വരെ സഞ്ചാരപരിധിയും മണിക്കൂറിൽ 25 കിലോമീറ്റർ വരെ സഹായക വേഗവും ലഭിക്കും
Photo Courtesy - Google










