11:26am 25 October 2026
NEWS
ഇറച്ചി കൂടുതലായി കഴിക്കുന്നത് മരണസാധ്യത വർധിപ്പിക്കില്ലെന്ന് പഠനറിപ്പോർട്ട്
28/08/2025  03:46 PM IST
nila
 ഇറച്ചി കൂടുതലായി കഴിക്കുന്നത് മരണസാധ്യത വർധിപ്പിക്കില്ലെന്ന് പഠനറിപ്പോർട്ട്

ഇറച്ചി കൂടുതലായി കഴിക്കുന്നത് മരണസാധ്യത വർധിപ്പിക്കില്ലെന്ന് പഠനറിപ്പോർട്ട്. കാനഡയിലെ മക്മാസ്റ്റർ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരായ യാനി പാപാനികോലാവ്, സ്റ്റുവർട്ട് എം. ഫിലിപ്‌സ് എന്നിവർ നടത്തിയ ​ഗവേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. അപ്ലൈഡ് ഫിസിയോളജി, ന്യൂട്രീഷ്യൻ ആൻഡ് മെറ്റബോളിസം എന്ന പിയർ റിവ്യൂഡ് ജേണലിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പത്തൊൻപത് വയസ് മുതൽ മുകളിലോട്ട് പ്രായമുള്ള  16,000-ത്തോളം പേരിൽ നടത്തിയ പഠനത്തിലൂടെയാണ് ഇറച്ചി കൂടുതലായി കഴിക്കുന്നത് മരണസാധ്യത വർധിപ്പിക്കില്ലെന്ന നി​ഗമനത്തിൽ ​ഗവേഷകരെത്തിയത്. 

മൃഗങ്ങളിൽ നിന്നോ സസ്യങ്ങളിൽ നിന്നോ ഉള്ള പ്രോട്ടീൻ സാധാരണഗതിയിൽ എത്രത്തോളമാണ് ഇവർ ഉപയോഗിക്കുന്നത് എന്ന വിവരമാണ് ഗവേഷകർ പരിശോധിച്ചത്. കൂടാതെ ഹൃദ്രോഗം, കാൻസർ തുടങ്ങിയ കാരണങ്ങളാൽ ഉൾപ്പെടെയുള്ള മരണസാധ്യതയുമായി ഇവരുടെ ഡയറ്റ് പ്ലാനിന് ബന്ധമുണ്ടോ എന്നും ഗവേഷകർ പരിശോധിച്ചു.

മൃഗങ്ങളിൽ നിന്നുള്ള പ്രോട്ടീൻ കൂടുതൽ കഴിക്കുന്നത് മരണസാധ്യത വർധിപ്പിക്കില്ല എന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഇറച്ചി കൂടുതൽ കഴിക്കുന്നവരിൽ കാൻസർ കാരണമുള്ള മരണനിരക്ക് കുറവുള്ളതായും ഗവേഷകർ കണ്ടെത്തി. മൃഗങ്ങളിൽ നിന്നുള്ളതായാലും സസ്യങ്ങളിൽ നിന്നുള്ളതായാലും ഏതുതരം പ്രോട്ടീൻ കഴിച്ചാലും അത് ഏതെങ്കിലും തരത്തിലുള്ള മരണസാധ്യത വർധിപ്പിക്കുന്നില്ല എന്നും പഠനത്തിൽ പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
HEALTH
img