11:55am 28 October 2026
NEWS
ഉയിർത്തെഴുന്നേൽപ്പിന്റെ സന്ദേശവുമായി ലോകം ഈസ്റ്റർ ആഘോഷിക്കുന്നു
05/04/2026  06:23 AM IST
nila
 ഉയിർത്തെഴുന്നേൽപ്പിന്റെ സന്ദേശവുമായി ലോകം ഈസ്റ്റർ ആഘോഷിക്കുന്നു

തിരുവനന്തപുരം: സ്നേഹവും പ്രത്യാശയും പുതുക്കി ഉയിർത്തെഴുന്നേൽപ്പിന്റെ സന്ദേശവുമായി ലോകം ഈസ്റ്റർ ആഘോഷിക്കുന്നു. യേശുക്രിസ്തു ദുഃഖവെള്ളിയാഴ്ച ക്രൂശിക്കപ്പെട്ടുവെന്നും, രണ്ട് ദിവസത്തിന് ശേഷം, അതായത് ഞായറാഴ്ച അദ്ദേഹം പുനർജനിച്ചു എന്നുമാണ് ക്രിസ്തീയ വിശ്വാസം. ഈ സംഭവത്തിന്റെ ഓർമ്മയ്ക്കായാണ് ഈസ്റ്റർ ഞായറാഴ്ച ആഘോഷിക്കുന്നത്. 

ഈസ്റ്ററിന്റെ ഭാ​ഗമായി രാത്രി പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും തിരുക്കർമ്മങ്ങളും സംഘടിപ്പിച്ചു. തിരുവനന്തപുരത്തെ പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ നടന്ന ഈസ്റ്റർ കുർബാനയ്ക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ നേതൃത്വം നൽകി. ലോകം ഭീതിയിലാണെന്നും യുദ്ധങ്ങൾ മനുഷ്യരാശിയെ വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭയം മാറാനും സമാധാനം നിലനിൽക്കാനും ഈ ഉയിർപ്പുദിനത്തിൽ പ്രാർത്ഥിക്കണമെന്ന് അദ്ദേഹം വിശ്വാസികളെ അഭ്യർത്ഥിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിൽ മനസാക്ഷിക്ക് അനുസരിച്ച് വോട്ട് രേഖപ്പെടുത്തണമെന്ന് മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവ വിശ്വാസികളോട് ആഹ്വാനം ചെയ്തു. പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന ഈസ്റ്റർ പ്രാർത്ഥനയിൽ പങ്കെടുത്ത അദ്ദേഹം, ഓരോ വോട്ടും നിർണായകമാണെന്നും ആരും വോട്ട് പാഴാക്കരുതെന്നും പറഞ്ഞു. പുതിയ നിയമങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ ഉയർന്നുവരുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ക്രൈസ്തവരല്ലാത്തവർക്കും സേവനം നൽകുന്ന സഭയുടെ സാമൂഹിക പ്രവർത്തനങ്ങൾ സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img