10:12pm 09 November 2026
NEWS
പെസഹ: കാലു കഴുകി കൊണ്ട് പരസ്പരം സ്നേഹിക്കണം എന്നും സേവിക്കണമെന്നുംനമ്മെ ഓർമ്മപ്പെടുത്തുന്ന ദിനം- ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ...
17/04/2025  08:08 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പെസഹ: കാലു കഴുകി കൊണ്ട്    പരസ്പരം സ്നേഹിക്കണം എന്നും സേവിക്കണമെന്നുംനമ്മെ ഓർമ്മപ്പെടുത്തുന്ന ദിനം- ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ...
HIGHLIGHTS

കോട്ടപ്പറും സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ നടന്ന കാല് കഴുകൽശുശ്രൂഷയ്ക്ക് അഭിവന്ദ്യ റൈറ്റ് . റവ.ഡോ. അബ്രോസ് പുത്തൻവീട്ടിൽ നേതൃത്ത്വം നൽകുന്നു. വികാരി ഫാ. ജാക്സൺ വലിയപറമ്പിൽ ഫിനാഷ്യൽ അഡമിനിസ്റ്റ്രേറ്റർ ഫാ.ജോബി കാട്ടാശ്ശേരി ഫാ. ജൊവാക്കിം കുഞ്ഞുമോൻ ഡീക്കൻ കസ്മീർ OCD എന്നിവർ സമീപം

കൊടുങ്ങല്ലൂർ, കോട്ടപ്പുറം: ശിഷ്യന്മാരുടെ കാലുകൾ കഴുകിക്കൊണ്ട് ഗുരു ഓർമിപ്പിക്കുന്നത് പരസ്പരം സ്നേഹിക്കണം എന്നും സേവിക്കണമെന്നുമാണ്. അതാണ് പെസഹായുടെ ഏറ്റവും വലിയ സന്ദേശം എന്ന് ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ പറഞ്ഞു. കോട്ടപ്പുറം കത്തീഡ്രലിൽ കാലുകഴുകൽ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുകയായിരുന്നു അദ്ദേഹം. കോട്ടപ്പുറം കത്തീഡ്രൽ നടന്ന പെസഹാ ദിന ആചരണത്തിന് ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യ കാർമികത്വം വഹിച്ചു. രൂപത ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാദർ ജോബി കാട്ടാശ്ശേരി, കത്തീഡ്രൽ ഇടവക വികാരി ഫാദർ ജാക്സൺ വലിയപറമ്പിൽ, ഫാദർ അജയ് കൈതത്തറ എന്നിവർ സഹകാർമികരായിരുന്നു. ഇടവകയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 12 പേരുടെ കാലുകളാണ് അഭിവന്ദ്യ പിതാവ് കഴുകിയത്. വൈകുന്നേരം അഞ്ചരക്ക് ആരംഭിച്ച തിരുക്കർമ്മത്തിൽ ഇടവകയിൽ നിന്നുള്ള നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img