
വെള്ളിയാഴ്ച രാവിലെ തെക്കൻ ഫിലിപ്പീൻസിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി രാജ്യത്തെ ഭൂകമ്പ ശാസ്ത്ര ഏജൻസി അറിയിച്ചു. ഫിലിപ്പീൻസിലെ ഭൂചലനത്തിന് പിന്നാലെ നിരവധി രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഫിലിപ്പീൻസിന് പുറമേ ഇൻഡൊനീഷ്യയിലും വടക്കൻ സുലവെസിലും പാപ്പുവയിലും സുനാമി മുന്നറിയിപ്പുണ്ട്. തീരപ്രദേശങ്ങളിലെ ജനങ്ങൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറാൻ അദികൃതർ ആവശ്യപ്പെട്ടു.
ഇന്നു രാവിലെ പ്രാദേശിക സമയം രാവിലെ 9.43-നായിരുന്നു ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. മിൻഡനാവോ മേഖലയിലെ മനായിൽനിന്ന് 20 കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രം.
അതിശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടതെങ്കിലും ആർക്കും ജീവൻ നഷ്ടപ്പെട്ടതായി വിവരമില്ല. അതേസമയം, ഭൂചലനത്തിന്റെ തീവ്രത വെളിപ്പെടുത്തുന്നത് എന്ന് അവകാശപ്പെട്ടുള്ള ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.











