12:56am 31 October 2026
NEWS
ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്
10/10/2025  10:30 AM IST
nila
ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

വെള്ളിയാഴ്ച രാവിലെ തെക്കൻ ഫിലിപ്പീൻസിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി രാജ്യത്തെ ഭൂകമ്പ ശാസ്ത്ര ഏജൻസി അറിയിച്ചു. ഫിലിപ്പീൻസിലെ ഭൂചലനത്തിന് പിന്നാലെ നിരവധി രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഫിലിപ്പീൻസിന് പുറമേ  ഇൻഡൊനീഷ്യയിലും വടക്കൻ സുലവെസിലും പാപ്പുവയിലും സുനാമി മുന്നറിയിപ്പുണ്ട്. തീരപ്രദേശങ്ങളിലെ ജനങ്ങൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറാൻ അദികൃതർ ആവശ്യപ്പെട്ടു.

ഇന്നു രാവിലെ പ്രാദേശിക സമയം രാവിലെ 9.43-നായിരുന്നു ഭൂചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. മിൻഡനാവോ മേഖലയിലെ മനായിൽനിന്ന് 20 കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രം. 

അതിശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടതെങ്കിലും ആർക്കും ജീവൻ നഷ്ടപ്പെട്ടതായി വിവരമില്ല. അതേസമയം, ഭൂചലനത്തിന്റെ തീവ്രത വെളിപ്പെടുത്തുന്നത് എന്ന് അവകാശപ്പെട്ടുള്ള ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img