NEWS
ബംഗാൾ ഉൾക്കടലിൽ ഭൂചലനം
29/07/2025 06:57 AM IST
nila

ബംഗാൾ ഉൾക്കടലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ചൊവ്വാഴ്ച പുലർച്ചെ 12.11 ഓടെയാണ് അന്തമാൻ നിക്കോബാർ ദ്വീപുകൾക്ക് സമീപം ശക്തമായ ഭൂചലനമുണ്ടായത്. 6.82 N അക്ഷാംശത്തിലും 93.37 E രേഖാംശത്തിലുമാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ഭൂകമ്പത്തിന് 10 കിലോമീറ്റർ ആഴമുണ്ടെന്നും നാഷണൽ സെന്റർ ഫോർ സീസ്‌മോളജി വ്യക്തമാക്കുന്നു. അതേസമയം, ഭൂചലനത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
ജൂലൈ 22-ന് രാവിലെ ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് ഈ ഭൂകമ്പം. ഫരീദാബാദ് പ്രഭവകേന്ദ്രമായി 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അന്നുണ്ടായത്. വസ്തുവകകൾക്ക് നാശനഷ്ടമോ ജീവഹാനിയോ റിപ്പോർട്ട് ചെയ്തിരുന്നില്ല.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











