05:55pm 12 August 2026
NEWS
ഭൂമിയും ചന്ദ്രനും ഒരേ ഫ്രെയിമിൽ! ബഹിരാകാശത്തുനിന്നുള്ള അനിൽ മേനോന്റെ കാഴ്ച വൈറൽ
11/08/2026  01:26 PM IST
nila
ഭൂമിയും ചന്ദ്രനും ഒരേ ഫ്രെയിമിൽ! ബഹിരാകാശത്തുനിന്നുള്ള അനിൽ മേനോന്റെ കാഴ്ച വൈറൽ
HIGHLIGHTS

ബഹിരാകാശത്തിന്റെ ഇരുട്ടിൽ ഭൂമിയും ചന്ദ്രനും ഒരുമിച്ച്... കാഴ്ച കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

ന്യൂഡൽഹി: ഭൂമിയും ചന്ദ്രനും ഒരേ ഫ്രെയിമിൽ! ബഹിരാകാശത്തുനിന്നുള്ള അതിമനോഹരമായ ടൈം-ലാപ്‌സ് വീഡിയോ പങ്കുവെച്ച് പാതി മലയാളിയായ ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയ്ക്കിടെ സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ പേടകത്തിന്റെ ജനാലയിലൂടെ പകർത്തിയ ദൃശ്യങ്ങളാണ് അനിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ടൈം-ലാപ്‌സിന്റെ ഏകദേശം 45-ാം സെക്കൻഡിൽ ഓറിയോൺ നക്ഷത്രസമൂഹത്തിന്റെ ഉദയവും കാണാം. ദൃശ്യങ്ങളുടെ വേഗതയിൽ മാറ്റം വരുത്തിയാണ് വീഡിയോ തയ്യാറാക്കിയതെന്നും അനിൽ വ്യക്തമാക്കി.

15 എംഎം ലെൻസും അപ്പർച്ചർ പ്രയോറിറ്റി മോഡും ഓട്ടോ ഐഎസ്ഒയും ഉപയോഗിച്ചാണ് ദൃശ്യങ്ങൾ പകർത്തിയത്. ബഹിരാകാശത്തിന്റെ കറുത്ത പശ്ചാത്തലത്തിൽ നീല ഭൂമിയും ചന്ദ്രനും ഒരുമിച്ച് തെളിഞ്ഞുനിൽക്കുന്ന കാഴ്ചയാണ് വീഡിയോയുടെ പ്രധാന ആകർഷണം.

ജൂലായിലാണ് അനിൽ മേനോൻ റഷ്യൻ പേടകത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. ഒറ്റപ്പാലത്ത് കുടുംബ വേരുകളുള്ള അനിൽ എമർജൻസി മെഡിസിൻ ഡോക്ടറും മെക്കാനിക്കൽ എൻജിനിയറുമാണ്. കഴിഞ്ഞയാഴ്ച തന്റെ ആദ്യ ബഹിരാകാശ നടത്തവും അദ്ദേഹം വിജയകരമായി പൂർത്തിയാക്കിയിരുന്നു.

ബഹിരാകാശത്തുനിന്നുള്ള നിരവധി മനോഹര ചിത്രങ്ങളും ടൈം-ലാപ്‌സ് വീഡിയോകളും അനിൽ നേരത്തെയും പങ്കുവെച്ചിട്ടുണ്ട്. ഏറ്റവും പുതിയ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വലിയ പ്രതികരണമാണ് നേടുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img