02:40pm 07 November 2026
NEWS
ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ നാം ഓരോരുത്തരും തൂഫാൻ വാരിയർ ആയി പ്രവർത്തിക്കണം - ജെബി മേത്തർ, എം. പി
28/09/2026  04:33 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ  നാം ഓരോരുത്തരും   തൂഫാൻ  വാരിയർ ആയി  പ്രവർത്തിക്കണം - ജെബി മേത്തർ, എം. പി

 

  ലഹരി വിമുക്ത കേരളത്തിനായി   സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത   ഓപ്പറേഷൻ തൂഫാൻ  എന്ന  ജനകീയ പദ്ധതിയുടെ രണ്ടാംഘട്ടമായ  തൂഫാൻ   തദ്ദേശം    എന്ന      പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം  മലപ്പുറം വേങ്ങരയിൽ വെച്ച്  ആഭ്യന്തര വകുപ്പ് മന്ത്രി   ശ്രീ. രമേശ്‌  ചെന്നിത്തല നിർവഹിച്ചു.  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. കെ. എം. ഷാജി, വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പി.കെ.  കുഞ്ഞാലിക്കുട്ടി  തുടങ്ങിയവർ  സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.  

      തദ്ദേശ വകുപ്പുമായി ചേർന്നു കൊണ്ട്    ആഭ്യന്തര വകുപ്പ് നടപ്പിലാക്കുന്ന  ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടമായ  തൂഫാൻ തദ്ദേശത്തിന്റെ  ഭാഗമായി കൊച്ചി മുനിസിപ്പൽ കോർപ്പറേഷനിൽ  വെച്ച്  നടന്ന  തൂഫാൻ തദ്ദേശം എന്ന  ചടങ്ങ്   അഡ്വ. ജെബി മേത്തർ എം. പി ഉദ്ഘാടനം ചെയ്തു.   ലഹരിയുടെ വ്യാപനം തടയുന്നതിനും  ലഹരിവിമുക്ത . ഭാവി തലമുറയെ സൃഷ്ടിക്കുന്നതിനുമായി   നാം ഓരോരുത്തരും  വാർഡ് തലത്തിൽ  തൂഫാൻ  വാരിയർ  ആയി  പ്രവർത്തിക്കേണ്ടതുണ്ടെന്നും  കൊച്ചി നഗരസഭയുടെയും   കേരള പോലീസ് ടീമിന്റെയും  ആഭിമുഖ്യത്തിൽ  കൊച്ചിൻ കോർപ്പറേഷന്റെ     എല്ലാ വാർഡുകളിലും  നടത്തപ്പെടുന്ന ലഹരി വിരുദ്ധ പോരാട്ടങ്ങൾക്ക്  ഏവരുടെയും പൂർണ്ണപിന്തുണ ഉണ്ടാകണമെന്നും  എം.പി   അഭിപ്രായപ്പെട്ടു.  സർക്കാരിന്റെ   ലഹരി വിരുദ്ധ പോരാട്ടത്തിന്    
കൊച്ചി നഗരസഭയുടെ പൂർണ്ണപിന്തുണ ഉണ്ടാകുമെന്നും  നഗരസഭയിലെ  ജനപ്രതിനിധികളും ഉദ്യോഗസ്ഥരും   എല്ലാ വാർഡുകളിലെയും    ജനങ്ങളുമായി സഹകരിച്ചു കൊണ്ട്  തൂഫാൻ തദ്ദേശം  വിജയിപ്പിക്കുവാനും  ലഹരി വ്യാപനം തടയുവാനും  ആവശ്യമായ പ്രവർത്തനങ്ങൾ കൈക്കൊള്ളുമെന്ന്    അധ്യക്ഷ പ്രസംഗം  നടത്തവേ  കൊച്ചി മേയർ അഡ്വ. മിനിമോൾ വി.കെ അഭിപ്രായപ്പെട്ടു. ഡെപ്യൂട്ടി മേയർ വി. ആർ  സുധീർ  സ്വാഗതം ആശംസിച്ച ചടങ്ങിൽ   സിറ്റി പോലീസ് കമ്മീഷണർ  കെ. കാളിരാജ് മഹേഷ്‌ കുമാർ ഐ.പി.എസ്,  ഡി.സി.പി മോഹിത് റാവത്ത് ഐ.പി.എസ്,  നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ  ടി. കെ. അഷ്‌റഫ്‌, ആന്റണി പൈനുതറ, സീന ടീച്ചർ, അഡ്വ പി. എം. നസീമ, ഷാകൃത സുരേഷ് ബാബു, കെ.എ. മനാഫ്, ജിസ്മി ജെറാൾഡ്,  അസി കമ്മീഷണർ മാരായ സിബി ടോം, സുനിൽ കുമാർ, കൊച്ചി നഗരസഭ  സെക്രട്ടറി  ഷിബു. പി. എസ്. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഓപ്പറേഷൻ തൂഫാന്റെ   രണ്ടാം ഘട്ടത്തോടനുബന്ധിച്ചു    നഗരസഭയിലെ എല്ലാ വാർഡുകളിലും  തൂഫാൻ വാരിയർമാരെ  ഉടൻ  നിയോഗിക്കുമെന്ന് മേയർ അറിയിച്ചു. നഗരസഭയിലെ   ജനപ്രതിനിധികൾക്കും ഹെൽത്ത് ഇൻസ്‌പെക്ടർമാർക്കും   ഗേൾസ്  ഹൈസ്‌കൂളിലെ  എസ്.പി.സി  മാർക്കും   ചടങ്ങിൽ വെച്ച്  തൂഫാൻ വാരിയർ ബാഡ്ജുകൾ   ജെബി മേത്തർ എം. പി വിതരണം ചെയ്തു. ചടങ്ങിൽ  പങ്കെടുത്തവർക്കായി   ഓപ്പറേഷൻ  തൂഫാൻ തദ്ദേശത്തെ കുറിച്ച്     ബോധവൽക്കരണ ക്ലാസ്സും  സംഘടിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img