07:23pm 09 November 2026
NEWS
കേരളത്തിൽ സെമി ഹൈസ്പീഡ് റെയിൽ യഥാർഥ്യമാകുമെന്ന് ഇ ശ്രീധരൻ
04/06/2025  01:27 PM IST
nila
കേരളത്തിൽ സെമി ഹൈസ്പീഡ് റെയിൽ യഥാർഥ്യമാകുമെന്ന് ഇ ശ്രീധരൻ

കേരളത്തിൽ സെമി ഹൈസ്പീഡ് റെയിൽ യഥാർഥ്യമാകുമെന്ന് മെട്രോമാൻ ഇ ശ്രീധരൻ. അതേസമ‌യം, കേന്ദ്രം മുന്നോട്ട് വെച്ച മൂന്ന്, നാല് ലൈൻ പാതാ വികസനം അപ്രയോഗികമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യങ്ങൾ കേന്ദ്ര റയിൽവെ മന്ത്രിയെ നേരിൽകണ്ട് ബോധ്യപ്പെടുത്താൻ തയ്യാറാണെന്നും ഇ ശ്രീധരൻ പറഞ്ഞു. ഒരു വാർത്താ ചാനലിനോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 

കേന്ദ്രം ആവശ്യപ്പെട്ടാൽ ഉടൻ ഡൽഹിയിലെത്തി പദ്ധതി സംബന്ധിച്ച് വിശദീകരിക്കുമെന്നും ഇ ശ്രീധരൻ പറഞ്ഞു. എത്തും തൻറെ  ബദൽ പദ്ധതി മുന്നോട്ട് വെച്ചതിനു സംസ്ഥാന സർക്കാരിന് അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു. ബദൽ പദ്ധതിക്ക് കൂടുതൽ സ്ഥലം ആവശ്യമില്ലെന്നും എലിവേറ്റഡ് പാതയും ടണലും കേരളത്തിന് അനുയോജ്യമാണെന്നും അദ്ദേഹം പറഞ്ഞു

 മുഖ്യമന്ത്രി പിണറായി വിജയൻറെ  നേതൃത്വത്തിൽ സംസ്ഥാന സംഘം ഇന്നലെ ഡൽഹിയിൽ കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടികാഴ്ച നടത്തിയിരുന്നു. എൽഡിഎഫ് സർക്കാറിൻറെ  സ്വപ്ന പദ്ധതിയായ സിൽവർലൈനിനോ, ഇ ശ്രീധരൻ പകരം നിർദ്ദേശിച്ച സെമി ഹൈസ്പീഡ് റെയിൽവേ പദ്ധതിക്കോ അനുകൂല നിലപാട് പ്രതീക്ഷിച്ചാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ കേന്ദ്ര റയിൽവേ മന്ത്രിയെ കണ്ടത്. കെ റെയിൽ ഉന്നയിച്ചപ്പോൾ പദ്ധതിയെപറ്റി ഇ ശ്രീധരൻ നൽകിയ കത്ത് പരിഗണനയിലുണ്ടെന്നും, ശ്രീധരനുമായി ചർച്ച നടത്താമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. കേന്ദ്രം ഈ നിർദ്ദേശം ഇതുവരെ പരിശോധിച്ചിട്ടില്ലെന്നും അശ്വിനി വിൈഷ്ണവ് വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img