04:25pm 11 November 2026
NEWS
രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിൽ ആചാര ലംഘനം നടന്നെന്ന് ഡിവൈഎസ്പി
23/10/2025  06:33 AM IST
nila
രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിൽ ആചാര ലംഘനം നടന്നെന്ന് ഡിവൈഎസ്പി

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിൽ ആചാര ലംഘനം നടന്നെന്ന് ആരോപണം. ഷൊർണൂർ ഡിവൈഎസ്പി ആർ.മനോജ്‌ കുമാറാണ് രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ശബരിമല സന്ദർശനത്തെ വിമർശിച്ച് വാട്സാപ്പ് സ്റ്റാറ്റസ് ഇട്ടത്.  രാഷ്ട്രപതിയുടെ സന്ദർശനത്തിൽ ആചാര ലംഘനമുണ്ടായെന്നും ഹൈക്കോടതി വിധികൾ കാറ്റിൽ പറത്തിയെന്നുമാണ് ആരോപണം. എന്നാൽ, പിന്നീട് ഡിവൈഎസ്പി ഈ ആരോപണങ്ങൾ തള്ളി. ട്രെയിൻ യാത്രയ്ക്കിടെ വാട്സാപിൽ വന്ന കുറിപ്പ് അബദ്ധത്തിൽ സ്റ്റാറ്റസ് ആകുകയായിരുന്നു എന്നാണ് ഡിവൈഎസ്പി ആർ.മനോജ്‌ കുമാർ പ്രതികരിച്ചത്. 

ഒരു വ്യക്തിക്കായി ഭക്തരെ തടയരുതെന്നും ആർക്കും വിഐപി പരിഗണന നൽകരുതെന്നും വാഹനത്തിൽ മലകയറ്റരുതെന്നും ഹൈക്കോടതി വിധിയുണ്ടെന്നാണ് ഡിവൈഎസ്പി പങ്കുവെച്ച വാട്സാപ് സ്റ്റാറ്റസിൽ പറയുന്നത്. ഇതെല്ലാം ലംഘിച്ചു. യൂണിഫോമിട്ട് സുരക്ഷാ ഉദ്യോഗസ്ഥർ പതിനെട്ടാംപടി ചവിട്ടി. ആചാരലംഘനം അറിഞ്ഞിട്ടും കോൺഗ്രസും ബിജെപിയും നാമജപ യാത്ര നടത്തിയില്ല. ഇത് പിണറായി വിജയനാണെങ്കിൽ എന്താകും പുകിൽ. അപ്പോൾ പ്രശ്നം വിശ്വാസമോ ആചാരമോ അല്ലെന്നും രാഷ്ട്രീയമാണെന്നും സ്റ്റാറ്റസിൽ ചൂണ്ടിക്കാട്ടുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img