12:36pm 26 October 2026
NEWS
ഡിവൈഎഫ്ഐ നേതാവായ അഭിഭാഷക ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
01/10/2025  08:58 AM IST
nila
ഡിവൈഎഫ്ഐ നേതാവായ അഭിഭാഷക ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

ഡിവൈഎഫ്ഐ നേതാവായ അഭിഭാഷകയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് കുമ്പളയിലാണ് സംഭവം. കുമ്പള ബത്തേരിയിലെ ചന്ദ്രൻ - വാരിജാക്ഷി ദമ്പതികളുടെ മകൾ അഡ്വ. രഞ്ജിതയാണ് മരിച്ചത്. ഡിവൈഎഫ്ഐ കുമ്പള മേഖല പ്രസിഡന്റും ബ്ലോക്ക്‌ കമ്മിറ്റി അംഗവുമാണ്. വക്കീൽ ഓഫീസനകത്ത് ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

ഇന്നലെ വൈകിട്ട് മുതൽ വീട്ടിൽ നിന്ന് ഇവരെ വിളിച്ചെങ്കിലും ഫോൺ എടുക്കാത്തതിനെത്തുടർന്ന് വീട്ടുകാർ ഓഫീസിലെത്തി. ഓഫീസ് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് വിവരം പൊലീസിനെ അറിയിച്ചു. പൊലീസെത്തി വാതിൽ പൊളിച്ചു അകത്ത് കടന്നപ്പോഴാണ് ഫാനിൽ തൂങ്ങി മരിച്ചനിലയിൽ മൃതദേഹം കാണപ്പെട്ടത്. മൃതദേഹം ജില്ല സഹകരണ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

കൃതേഷാണ് ഭർത്താവ്. ഡിവൈഎഫ്ഐ നേതാവായിരുന്ന പരേതനായ അജിത്, സുജിത്ത് എന്നിവർ സഹോദരങ്ങളാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kasaragod
img