NEWS
എംഡിഎംഎ യുമായി ഡിവൈഎഫ്ഐ മുൻ മേഖലാ പ്രസിഡന്റും സുഹൃത്തും പിടിയിൽ
08/12/2025 03:01 PM IST
nila

കൊല്ലത്ത് എംഡിഎംഎ യുമായി ഡിവൈഎഫ്ഐ മുൻ മേഖലാ പ്രസിഡന്റും സുഹൃത്തും പിടിയിൽ. കോട്ടപ്പുറം തൊടിയിൽ തെക്കേ വീട്ടിൽ ശ്രീജിത്ത് ( 37 ) മറന്റഴികത്ത് വിട്ടിൽ രഞ്ജിത്ത് ( 35 ) എന്നിവരെയാണ് കഴിഞ്ഞ രാത്രിയിൽ അറസ്റ്റ് ചെയ്തത്. കൊല്ലം സിറ്റി ഡാൻസഫ് സംഘവും പരവൂർ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പൊഴിക്കര ചിപ്പ് പാലത്തിന് സമീപത്ത് നിന്നും ഇവരെ പിടികൂടിയത്. ഇവരുടെ പക്കൽനിന്നും 1.5ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.
കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പരവൂർ പുതിയിടം മഹാദേവർ ക്ഷേത്രം കോട്ടപ്പുറം കര ദേവസ്വം പ്രസിഡണ്ട് ആണ് ശ്രീജിത്. സിറ്റി ഡാൻസഫ് എസ് ഐ സായിസേനൻ, പരവൂർ പൊലീസ് ഇൻസ്പെക്ടർ ബിജു എന്നിവരുടെ നേതൃത്വത്തിലാണ് വിദഗ്ധമായി പ്രതികളെ പിടികൂടിയത്
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











