03:19pm 12 November 2026
NEWS
രാജഗിരിയിൽ ദ്യുതി 2026 അന്താരാഷ്ട്ര സമ്മേളനം
06/01/2026  07:24 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
രാജഗിരിയിൽ ദ്യുതി 2026 അന്താരാഷ്ട്ര സമ്മേളനം

കളമശ്ശേരി: സാമൂഹ്യ പ്രവർത്തനവും പൊതുജനാരോഗ്യവും -സംയുക്ത പാതകൾ എന്ന പ്രമേയത്തിൽ ദ്യുതി 2026 അന്താരാഷ്ട്ര സമ്മേളനം ജനുവരി 7, 8, 9 തീയതികളിൽ രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ് കളമശ്ശേരി ഹിൽ ക്യാമ്പസിൽ നടക്കും. മൂന്ന് ദിവസത്തെ സമ്മേളനം സോഷ്യൽ വർക്ക് ഡിപ്പാർട്മെന്റും പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (PHFI)യുമായി സഹകരിച്ചാണ് സംഘടിപ്പിക്കുന്നത്.ഏഴ് ഉപവിഷയങ്ങളിലായി സാമൂഹ്യപ്രവർത്തനവും പൊതുജനാരോഗ്യവും നേരിടുന്ന സമകാലിക വെല്ലുവിളികൾ, നയപരമായ ഇടപെടലുകൾ, ഗവേഷണ–പ്രായോഗിക സാധ്യതകൾ എന്നിവയെ ഏകോപിതമായി വിശകലനം ചെയ്യുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.ഉദ്ഘാടന ചടങ്ങിൽ, രാജഗിരി സ്ഥാപനങ്ങളുടെ മാനേജറും സി.എം.ഐ സേക്രഡ് ഹാർട്ട് പ്രൊവിൻഷ്യലുമായ ഫാ. ബെന്നി നൽക്കര  സി.എം.ഐ., എഡിൻബറ സർവകലാശാലയിലെ സോഷ്യൽ വർക്ക് – റെഫ്യൂജി പഠന വിഭാഗത്തിലെ പേഴ്സണൽ ചെയർ പ്രൊഫ.ജോർജ് പാലാട്ടിയിൽ, AHPI, ANBAI, CAHO എന്നീ ദേശീയ ആരോഗ്യ സംഘടനകളുടെ സ്ഥാപകനും പേട്രണുമായ ഡോ. അലക്സാണ്ടർ തോമസ്, രാജഗിരി കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഫാ. സാജു എം.ഡി., സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡോ. കിരൺ തമ്പി എന്നിവർ മുഖ്യാതിഥികളായിരിക്കും.സോഷ്യൽ വർക്ക് വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. സിസ്റ്റർ സുനിറോസ് ഐ.പി.യും അസിസ്റ്റന്റ് പ്രൊഫസർ മാത്യു ടി. ജോണും സമ്മേളനത്തിന്റെ സംഘാടന–ഏകോപന ചുമതല വഹിക്കുന്നു.ദേശീയ–അന്താരാഷ്ട്ര തലങ്ങളിൽ നിന്നുള്ള അക്കാദമിഷ്യന്മാർ ഗവേഷകർ,പൊതുജനാരോഗ്യ–സാമൂഹ്യപ്രവർത്തന രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img