07:09pm 12 November 2026
NEWS
ഖത്തറിൽ പൊടിക്കാറ്റ് ശക്തമായി
25/01/2026  09:50 PM IST
nila
ഖത്തറിൽ പൊടിക്കാറ്റ് ശക്തമായി

 

ദോഹ:ഖത്തറിന്റെ അന്തരീക്ഷത്തിൽ  പൊടിക്കാറ്റ് (dust cloud) ശക്തമാകുമെന്ന്
 സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റിയുടെ കീഴിലുള്ള കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏറ്റവും പുതിയ വ്യോമ ചിത്രങ്ങൾ പ്രകാരം, അടുത്ത മണിക്കൂറുകളിൽ രാജ്യത്തെ ചില പ്രദേശങ്ങളെ ഈ പൊടിക്കാറ്റിന് വേഗത വർധിക്കുമെന്ന് വകുപ്പ് വ്യക്തമാക്കി.എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെ പുറത്തിറക്കിയ അറിയിപ്പിൽ, ഉച്ചയ്ക്ക് ശേഷം പൊടിയോടുകൂടിയ കാലാവസ്ഥ നിലനിൽക്കും എന്നും കാറ്റ് തെക്കുകിഴക്കൻ ദിശയിൽ നിന്ന് വീശിത്തുടങ്ങി പിന്നീട് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് മാറുമെന്നും അറിയിച്ചു. ഉച്ചയ്ക്കുശേഷം കാറ്റിന്റെ വേഗം ശക്തമാകാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി.
ഇതോടൊപ്പം, കടലിൽ ഇന്നത്തേക്കായി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. തിരമാലകൾ സാധാരണയായി 3 മുതൽ 7 അടി വരെ ഉയരാനും ചില സമയങ്ങളിൽ 10 അടി വരെ എത്താനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img