
തമിഴിൽ എ.എൽ.വിജയ് സംവിധാനംചെയ്ത 'ദൈവത്തിരുമകൾ' എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച നടിയാണ് സാര അർജുൻ. 'ആൻ മരിയ കലിപ്പിലാണ്' എന്ന മലയാള സിനിമയിലും സാര അർജുൻ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. പിന്നീട് മണിരത്‌നം സംവിധാനം ചെയ്ത 'പൊന്നിയിൻ സെൽവൻ' എന്ന ചിത്രത്തിൽ യുവതാരമായി നന്ദിനി എന്ന കഥാപാത്രം അവതരിപ്പിച്ച് ആരാധകരുടെ ശ്രദ്ധ നേടുകയുണ്ടായി സാര അർജുൻ. ഇതിനെ തുടർന്ന് ഈയിടെ രണ്ടു ഭാഗങ്ങളായി പുറത്തുവന്നു വമ്പൻ ഹിറ്റായ 'ദുരന്തർ' എന്ന ഹിന്ദി ചിത്രത്തിൽ നായികയായി അഭിനയിച്ച സാര അർജുൻ ഇപ്പോൾ ഇന്ത്യൻ തലത്തിൽ ഏറ്റവും വലിയ സ്വീകരണം നേടിയ താരമായി മാറിയിരിക്കുകയാണ്. ഇതിനെ തുടർന്ന് സാരക്ക് ബോളിവുഡിൽ ധാരാളം അവസരങ്ങൾ തേടി വരുന്നുണ്ടത്രേ! ഈ സാഹചര്യത്തിലാണ് ബോളിവുഡിലെ പ്രശസ്ത സംവിധായകനും, നിമ്മാതാവുമായ സഞ്ചയ് ലീല ബൻസാലി നിർമ്മിക്കുന്ന ഒരു ചിത്രത്തിൽ നായികയായി അഭിനയിക്കാനുള്ള അവസരം സാരാ അർജുന് ലഭിച്ചിരിക്കുന്നത്. 1940 മുതൽ 65 വരെ ഹിന്ദി സിനിമയിൽ കൊടി കെട്ടി പറന്ന നടി മധുബാലയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഈ ചിത്രത്തിൽ മധുപാലയുടെ കഥാപാത്രം ആണ് സാര അർജുൻ അവതരിപ്പിക്കുന്നത്. 'ടാർലിംഗ്‌സ്' എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ജാസ്മിൻ കെറീൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിൽ അഭിനയിക്കുന്ന മറ്റുള്ള താരങ്ങളുടെ തിരഞ്ഞെടുപ്പ് ഇപ്പോൾ നടന്നു വരികയാണ് എന്നും, അടുത്ത് തന്നെ ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും പറയപ്പെടുന്നുണ്ട്.
Photo Courtesy - Google










