12:05pm 12 November 2026
NEWS
ദുൽഖർ സൽമാൻ ജോസ് ആലുക്കാസിൻ്റെ ബ്രാൻഡ് അംബാസഡർ
22/12/2025  06:07 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ദുൽഖർ സൽമാൻ ജോസ് ആലുക്കാസിൻ്റെ ബ്രാൻഡ് അംബാസഡർ
HIGHLIGHTS

ജോസ് ആലുക്കാസിൻ്റെ മാനേജിംഗ് ഡയറക്ടർമാർ- (ഇടത്തു നിന്ന് വലത്തോട്ട്) വർഗീസ് ആലുക്കാസ്, ജോൺ ആലുക്കാസ്, പോൾ ആലുക്കാസ് എന്നിവർ നടനും ബ്രാൻഡ് അംബാസഡറുമായ ദുൽഖർ സൽമാനോടൊപ്പം

കൊച്ചി : ആറ് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ ആഭരണ വ്യവസായത്തിൽ വിശ്വാസത്തിന്റെയും സ്ഥിരതയുടെയും പ്രതീകമായി നിലകൊള്ളുന്ന ജോസ് ആലുക്കാസ്, നടൻ ദുൽഖർ സൽമാനെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. സൂക്ഷ്‌മമായ നിർമാണ മികവും ഉയർന്ന നിലവാര മാനദണ്ഡങ്ങളും, കാലാനുസൃതമായ പുതുമകളുമാണ് ബ്രാൻഡിൻ്റെ അടിത്തറ. ഭാഷകളും തലമുറകളും സംസ്‌കാരങ്ങളും അതിർത്തികളില്ലാതെ സ്വാധീനം ചെലുത്തുന്ന ദക്ഷിണേന്ത്യയിലെ മുൻനിര താരങ്ങളിലൊരാളുമായാണ് ഈ സഹകരണം ആരംഭിക്കുന്നത്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിലുടനീളം സാന്നിധ്യമുറപ്പിച്ച ദുൽഖർ സൽമാൻ, ആധുനിക ദക്ഷിണേന്ത്യൻ കാഴ്ചപ്പാടിൻ്റെ പ്രതിനിധിയാണ്. ഡിസൈൻ തലത്തിലെ സൂക്ഷ്‌മതയോടുള്ള ശ്രദ്ധ, വ്യക്തമായ ദർശനത്തിൽ അധിഷ്ഠിതമായ തിരഞ്ഞെടുപ്പുകൾ, ഗുണനിലവാരത്തോടുള്ള പ്രതിബദ്ധത എന്നിവയാണ് അദ്ദേഹത്തിൻ്റെ പ്രൊഫഷണൽ യാത്രയുടെ മുഖ്യ സവിശേഷതകൾ. സിനിമയ്ക്ക് പുറമെ വാഹനങ്ങളിലെയും കലാപരമായ മേഖലകളിലെയും അദ്ദേഹത്തിൻ്റെ താൽപ്പര്യങ്ങൾ, വിശദാംശങ്ങളിലേക്കുള്ള സൂക്ഷ്‌മ ശ്രദ്ധയും ഉദ്ദേശബോധമുള്ള സമീപനവും വ്യക്തമാക്കുന്നു. ഈ മൂല്യങ്ങൾ വർഷങ്ങളായി ജോസ് ആലുക്കാസ് പിന്തുടരുന്ന ബ്രാൻഡ് മൂല്യങ്ങളോട് സ്വാഭാവികമായി ചേർന്നുനിൽക്കുന്നതാണ്.

ജോസ് ആലുക്കാസിൻ്റെ വരാനിരിക്കുന്ന മാർക്കറ്റിംഗ്, പരസ്യ ക്യാമ്പയിനുകളിലുടനീളം ബ്രാൻഡ് അംബാസഡറായി ദുൽഖർ സൽമാൻ മുഖ്യ സാന്നിധ്യമായിരിക്കും. ആഭരണങ്ങളെ വ്യക്തിപരമായ ശൈലിയുടെ, വികാരപരമായ ബന്ധത്തിൻ്റെ, തലമുറകളിലേക്കുള്ള തുടർച്ചയുടെ പ്രതീകമായി അവതരിപ്പിക്കുന്നതാണ് ഈ ബ്രാൻഡ് ആശയവിനിമയം.

ജോസ് ആലുക്കാസ് മാനേജിംഗ് ഡയറക്ടർ വർഗീസ് ആലുക്കാസ് പറഞ്ഞു: “നിലവാരം ഉയർത്തുകയും ശരിയായ രീതിയിൽ വിശ്വാസം നേടുകയും ചെയ്യുന്നതാണ് ജോസ് ആലുക്കാസിൻ്റെ വളർച്ചയുടെ അടിത്തറ. വ്യവസായത്തിൽ മാനദണ്ഡമാക്കുന്നതിനു മുൻപേ തന്നെ 916 ബിഐഎസ് ഹാൾമാർക്ക്ഡ് സ്വർണം സ്വീകരിച്ചത് ആ സമീപനത്തിൻ്റെ ഭാഗമാണ്. വ്യക്തമായ ദർശനത്തോടെയുംസൂക്ഷ്‌മതയോടെയും മുന്നേറുന്ന ദുൽഖർ സൽമാൻ്റെ പ്രൊഫഷണൽ യാത്ര, ഞങ്ങൾ വർഷങ്ങളായി നിർമ്മിച്ചെടുത്ത ബ്രാൻഡ് മൂല്യങ്ങളോട് പൂർണ്ണമായും ഒത്തുചേരുന്നു.”

ജോസ് ആലുക്കാസ് മാനേജിംഗ് ഡയറക്ടർ പോൾ ആലുക്കാസ് പറഞ്ഞു: “ഞങ്ങൾ ബ്രാൻഡിൻ്റെ സാന്നിധ്യം വിപുലീകരിക്കുകയും കൂടുതൽ ആധുനികവും വൈവിധ്യമാർന്നതുമായ ഉപഭോക്തൃ വിഭാഗങ്ങളോട് സംവദിക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് ഈ സഹകരണം. വിവിധ പ്രായത്തിലുള്ളവരെയും പ്രദേശങ്ങളെയും സ്വാഭാവികമായി ബന്ധിപ്പിക്കുന്ന ദുൽഖറിൻ്റെ സ്വാധീനം, ഞങ്ങളുടെ ഉപഭോക്തൃ കാഴ്‌ചപ്പാടിനോട് സമാനമാണ്. വിശ്വാസ്യത നിലനിർത്തിക്കൊണ്ട് പ്രസക്തിയോടെ മുന്നേറാനുള്ള ഞങ്ങളുടെ ശേഷിയെ ഈ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തും.”

ജോസ് ആലുക്കാസ് മാനേജിംഗ് ഡയറക്ടർ ജോൺ ആലുക്കാസ് പറഞ്ഞു: “വെള്ളിത്തിരയിലായാലും അതിന് പുറത്തായാലും ദുൽഖർ സൽമാൻ പ്രകടിപ്പിക്കുന്ന ലളിതമായ ശൈലിയും മിതമായ ആത്മവിശ്വാസവും, ഇന്നത്തെ ജോസ് ആലുക്കാസ് സ്വീകരിക്കുന്ന കാഴ്‌ചപ്പാടിനോട് ചേർന്നുനിൽക്കുന്നതാണ്. ഡിസൈൻ, നിർമാണ കൃത്യത, വികാരം—ഇവയെല്ലാം സ്വാഭാവികമായി സംവേദിക്കാൻ അനുവദിക്കുന്ന സമീപനമാണ് ഇന്ന് ബ്രാൻഡ് പിന്തുടരുന്നത്.”

"കുട്ടിക്കാലം മുതൽ കാണുകയും ആദരിക്കുകയും ചെയ്‌ത ബ്രാൻഡാണ് ജോസ് ആലുക്കാസ്. കുടുംബ ജീവിതത്തിലെ പ്രധാന നിമിഷങ്ങളിലും വ്യക്തിപരമായ പ്രധാന ഘട്ടങ്ങളിലും ആഭരണങ്ങൾക്ക് ഉള്ള സ്ഥാനത്തെ ബ്രാൻഡ് നന്നായി മനസ്സിലാക്കുന്നു. പാരമ്പര്യത്തെ ആദരിക്കുമ്പോഴും, മാറുന്ന രുചികളോടും ജീവിതശൈലികളോടും ഒപ്പം മുന്നേറുന്ന സമീപനമാണ് ഈ സഹകരണം എനിക്ക് അർത്ഥവത്താക്കുന്നത്, " ബ്രാൻഡ് അംബാസഡർ ദുൽഖർ സൽമാൻ പറഞ്ഞു.

ഉദ്ദേശബോധത്തോടെയും ദീർഘകാല കാഴ്‌ചപ്പാടോടെയും രൂപപ്പെട്ട രണ്ട് യാത്രകളുടെ സംഗമമാണ് ഈ പങ്കാളിത്തം. വർഷങ്ങളായി ജോസ് ആലുക്കാസിനെ നയിച്ച സ്ഥിരതയുള്ള ബ്രാൻഡ് സമീപനത്തെ ഇത് കൂടുതൽ ശക്തിപ്പെടുത്തുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img