
ചെന്നൈ: ജ്വല്ലറി ബ്രാൻഡായ ജോസ് ആലുക്കാസ് തങ്ങളുടെ പുതിയ പ്ലാറ്റിനം ജ്വല്ലറി കാമ്പയിൻ ബ്രാൻഡ് അംബാസഡറും നടനുമായ ദുൽഖർ സൽമാനെ ഉൾപ്പെടുത്തി പുറത്തിറക്കി. ആധുനികതയും വ്യക്തിത്വവും ഒത്തുചേരുന്ന പ്ലാറ്റിനം ആഭരണങ്ങളെ ഒട്ടേറെ പുതുമകളോടെയാണ് ഈ ക്യാമ്പയ്‌ൻ അവതരിപ്പിക്കുന്നത്. സ്ത്രീ-പുരുഷ ഭേദമന്യേ എല്ലാവർക്കും അണിയാൻ അനുയോജ്യമായ മോതിരങ്ങൾ, ചെയിനുകൾ, ബ്രേസ്‌ലെറ്റുകൾ എന്നിവയുൾപ്പെടെയുള്ള സമകാലിക ഡിസൈനുകളുടെ വിപുലമായ ശേഖരമാണ് ഇതിലൂടെ ജോസ് ആലുക്കാസ് വിപണിയിൽ എത്തിക്കുന്നത്.
സൗന്ദര്യത്തിനൊപ്പം അർത്ഥവത്തായതും ആഗ്രഹങ്ങൾക്കനുസരിച്ചുള്ളതുമായ ആഭരണങ്ങൾ നൽകാനാണ് തങ്ങൾ എപ്പോഴും ശ്രമിക്കുന്നതെന്നും, ദുൽഖറിന്റെ ആധികാരികതയും സമകാലിക ശൈലിയും ഈ പുതിയ കളക്ഷന്റെ മൂല്യങ്ങളുമായി തികച്ചും പൊരുത്തപ്പെടുന്നുവെന്നും ജോസ് ആലുക്കാസ് മാനേജിംഗ് ഡയറക്ടർ വർഗീസ് ആലുക്കാസ് പറഞ്ഞു.
ആധുനിക പുരുഷന്മാർക്കിടയിൽ പ്ലാറ്റിനം ആഭരണങ്ങൾക്ക് വലിയ സ്വാധീനമാണുള്ളതെന്നും, ദുൽഖർ സൽമാന്റെ പ്ലാറ്റിനത്തോടുള്ള താല്പര്യം വ്യക്തമാക്കുന്നതാണ് ഈ 'ദി ഐക്കൺസ് സിഗ്നേച്ചർ' കാമ്പയിനെന്നും പ്ലാറ്റിനം ഗിൽഡ് ഇന്റർനാഷണൽ (ഇന്ത്യ) കൺസ്യൂമർ മാർക്കറ്റിംഗ് ഡയറക്ടർ സുജല മാർട്ടിസ് വ്യക്തമാക്കി.
ഡിജിറ്റൽ, പ്രിന്റ്, ഇൻ-സ്റ്റോർ പ്ലാറ്റ്‌ഫോമുകൾ വഴി ഇന്ത്യയിലും അന്താരാഷ്ട്ര വിപണികളിലും ഈ കാമ്പയിൻ വ്യാപിപ്പിക്കും. പ്ലാറ്റിനം ആഭരണ രംഗത്ത് തങ്ങളുടെ സ്ഥാനം കൂടുതൽ ശക്തമാക്കാനും അത്യാധുനിക ആഡംബര ശൈലി ഉപഭോക്താക്കൾക്ക് സമ്മാനിക്കാനും ലക്ഷ്യമിട്ടാണ് ജോസ് ആലുക്കാസ് ഈ പുതിയ ചുവടുവെപ്പ് നടത്തിയിരിക്കുന്നത്.
Photo Courtesy - Google










