
തിരുവനന്തപുരം : വിമാനത്താവളം വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ തടസ്സപ്പെടുത്തുമെന്ന ഭീഷണിയുമായി വന്നിരിക്കുന്ന സമീപവാസികൾഇരിക്കുന്ന കൊമ്പു മുറിക്കുന്ന ചിന്താഗതിക്കാരാണെന്ന് ഡെമോക്രറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി.ഇത്തരം വികസന വിരോധികൾക്കെതിരെ സർക്കാർ ശക്തമായ നടപടികൾ എടുത്ത് മുമ്പോട്ട് പോകണം. ചുരുക്കം ചിലരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി സംസ്ഥാന പുരോഗതിയെ തകർക്കരുത്, ഡി എസ് ജെ പി പ്രസിഡന്റ് കെ എസ് ആർ മേനോൻ ആവശ്യപ്പെട്ടു. "കേരളത്തിൽ ഹൈവേ വികസനം യുദ്ധകാല അടിസ്ഥാനത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. അതിൽ വലിയ തോതിൽ നഷ്ടപരിഹാരം ലഭിച്ച നാട്ടുകാർ മറ്റ് ബിസിനസുകൾ തുടങ്ങി നല്ല രീതിയിൽ ജീവിക്കുന്നു. "അതേ രീതിയിൽകേരളത്തിലെ എയർപോർട്ടുകളും ജലപാത സാധ്യതകളും വളരേണ്ടതുണ്ട്. സമീപവാസികളെ കരുവാക്കി തെറ്റിദ്ധരിപ്പിച്ച് ലാഭം ഉണ്ടാക്കാൻ ശ്രമിക്കുന്ന ഇടനിലക്കാരെ കേരള സർക്കാർ തിരിച്ചറിയണം. ഇതുമായിട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാർ നേരിട്ട് സമീപ വാസികളെ നേരിട്ട് കണ്ട് അവരെ സത്യാവസ്ഥ പറഞ്ഞു മനസ്സിലാക്കി തലസ്ഥാനത്ത് വൻ സാധ്യതകൾ നേടിത്തരുന്ന വിമാനത്താവളത്തിന്റെ വിപുലീകരണം യാഥാർത്ഥ്യമാക്കണം. വിഴിഞ്ഞത്ത് സംഭവിച്ചത് പോലെ എന്ത് നല്ല കാര്യം നടന്നാലും അവിടെയൊക്കെ കോലിടുന്ന രാഷ്ട്രീയ സമീപനം മറേണ്ടിയിരിക്കുന്നു. ആയിരക്കണക്കിന് യുവാക്കളുടെ ജോലി സാധ്യതകളും, തലസ്ഥാനത്തിന്റെ മുഖം തന്നെ മാറ്റാൻ കഴിവുള്ള വികസന പ്രവർത്തനങ്ങളും എല്ലാവരും ഒത്തുചേർന്ന് പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. ഒരു ചെറിയ വിഭാഗം സ്ഥലവാസികൾ മാത്രമേ എയർപോർട്ട് വിപുലീകരണത്തെ എതിർക്കുന്നുള്ളൂ.
Photo Courtesy - Google











