05:22pm 10 September 2026
NEWS
തൃശൂരിൽ നടുറോഡിൽ മദ്യലഹരിയിൽ യുവതിയുടെ പരാക്രമം; വാഹനങ്ങൾ തടഞ്ഞു; പൊലീസ് ഉദ്യോഗസ്ഥയെ കടിച്ചു
10/09/2026  11:00 AM IST
nila
തൃശൂരിൽ നടുറോഡിൽ മദ്യലഹരിയിൽ യുവതിയുടെ പരാക്രമം; വാഹനങ്ങൾ തടഞ്ഞു; പൊലീസ് ഉദ്യോഗസ്ഥയെ കടിച്ചു

തൃശൂർ നഗരത്തിൽ മദ്യലഹരിയിൽ നടുറോഡിൽ ഇറങ്ങി വാഹനങ്ങൾ തടഞ്ഞ് പണം ആവശ്യപ്പെട്ട യുവതി അറസ്റ്റിൽ. പൊലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ എഎസ്ഐയെ ആക്രമിക്കുകയും കടിക്കുകയും ചെയ്തു.

തൃശൂർ ചാഴൂർ സ്വദേശിനിയായ റഹ്മത്ത് (21) ആണ് അറസ്റ്റിലായത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന യുവതി റോഡിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി യാത്രക്കാരോട് പണം ആവശ്യപ്പെടുകയായിരുന്നു.

സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. തുടർന്ന് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് യുവതി പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ആക്രമണം നടത്തിയത്.

എഎസ്ഐ കലെയെയാണ് റഹ്മത്ത് കടിച്ച് പരിക്കേൽപ്പിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img