09:22pm 22 September 2026
NEWS
മദ്യലഹരിയിൽ യുവതി പൊലീസിനെ അസഭ്യം പറഞ്ഞു; വീഡിയോ വൈറൽ
10/07/2025  09:12 AM IST
nila
മദ്യലഹരിയിൽ യുവതി പൊലീസിനെ അസഭ്യം പറഞ്ഞു; വീഡിയോ വൈറൽ

മദ്യലഹരിയിൽ പൊലീസിനെ അസഭ്യം പറയുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. . ഛത്തീസ്ഗഢിലെ കോർബ ജില്ലയിലെ ടിപി നഗറിലെ സിഎസ്ഇബി ഔട്ട്‌പോസ്റ്റിനടുത്തുള്ള നിശാക്ലബ്ബിന് മുന്നിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച്ച അർദ്ധരാത്രിയിലാണ് യുവതി മദ്യലഹരിയിൽ പൊലീസുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും പൊലീസുകാരെ അസഭ്യം പറയുകയും ചെയ്തത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

നിശാക്ലബ്ബിൽ രണ്ട് വിഭാ​ഗങ്ങൾ തമ്മിലുണ്ടായ തർക്കം തെരുവിലേക്ക് എത്തുകയായിരുന്നു. സംഘർഷമറിഞ്ഞ് പൊലീസെത്തിയെങ്കിലും ഇരുവിഭാ​ഗത്തെയും അക്രമത്തിൽ നിന്നും പിന്തിരിപ്പിക്കാനായില്ല. ഇതിനിടെയാണ് മദ്യലഹരിയിൽ യുവതി പൊലീസിനുനേരേ തിരിഞ്ഞത്. തനിക്കൊപ്പമുള്ളത് ഭർത്താവാണെന്നും യുവതി പൊലീസിനോട് പറയുന്നുണ്ട്. 

പൊലീസ് യുവതിയോട് പോകാൻ പറഞ്ഞിട്ടും ഉദ്യോഗസ്ഥർക്കു നേരേ ഇവർ ചീത്തവിളി തുടരുകയായിരുന്നു. സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ല. കൂടുതൽ അന്വേഷണം തുടരുകയാണെന്നും പരാതി ലഭിച്ചാൽ ഉടൻ നടപടി സ്വീകരിക്കുമെന്നും പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img