02:13am 08 November 2026
NEWS
മദ്യലഹരിയിൽ പൊലീസിനെ കയ്യേറ്റം ചെയ്ത യുവതിയും സു​ഹൃത്തും അറസ്റ്റിൽ


28/03/2025  12:29 PM IST
nila
മദ്യലഹരിയിൽ പൊലീസിനെ കയ്യേറ്റം ചെയ്ത യുവതിയും സു​ഹൃത്തും അറസ്റ്റിൽ

എറണാകുളത്ത് മദ്യലഹരിയിൽ പൊലീസിനെ കയ്യേറ്റം ചെയ്ത യുവതിയും സു​ഹൃത്തും അറസ്റ്റിൽ. നേപ്പാൾ സ്വദേശിനി ഗീതയും ആൺസുഹൃത്തുമാണ് പിടിയിലായത്. അക്രമാസക്തയായ യുവതിയെ ഏറെ പണിപ്പെട്ടാണ് പൊലീസ് പിടികൂടിയത്. എറണാകുളം അയ്യമ്പുഴയയിൽ ഇന്നലെ രാത്രിയിലാണ് സംഭവം. വാഹന പരിശോധനയ്ക്കിടെയാണ്  യുവതി പൊലീസിനെ കയ്യേറ്റം ചെയ്തത്. മദ്യലഹരിയിലായിരുന്ന യുവതി പൊലീസിന്റെ മുഖത്തിടിച്ച് തള്ളിയിടുകയായിരുന്നു. 

യുവതി മുഖത്ത് ഇടിച്ചുവെന്നുംതള്ളിയിട്ടെന്നും പൊലീസ് പറഞ്ഞു. ജീപ്പിനുള്ളിൽ കയറ്റിയതിന് പിന്നാലെ ഇരുവരും ജനലിലൂടെ പുറത്തേക്കു ചാടി. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് ഇരുവരെയും കസ്റ്റഡിയിലെടുക്കാനായത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img