02:03am 04 June 2026
NEWS
കോട്ടയത്ത് നടുറോഡിൽ മദ്യലഹരിയിൽ യുവതിയുടെ പരാക്രമം
02/06/2026  04:15 PM IST
nila
കോട്ടയത്ത് നടുറോഡിൽ മദ്യലഹരിയിൽ യുവതിയുടെ പരാക്രമം

മദ്യലഹരിയിൽ കാർ ഓടിച്ചെത്തിയ യുവതി റോഡിൽ പരിഭ്രാന്തി സൃഷ്ടിച്ചു. കോട്ടയം ചിങ്ങവനത്താണ് സംഭവം. തിങ്കളാഴ്ച നടന്ന സംഭവത്തിൽ യുവതി ആദ്യം സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ഒരാളെ ഇടിച്ചുവീഴ്ത്തിയെന്നാണ് വിവരം.

അപകടത്തിന് പിന്നാലെ സ്ഥലത്തെത്തിയ നാട്ടുകാരും യുവതിയും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും അത് കൈയാങ്കളിയുടെ വക്കിലെത്തുകയും ചെയ്തു. തുടർന്ന് വിവരം അറിഞ്ഞ് എത്തിയ ചിങ്ങവനം പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു.

ഇത്തിത്താനം സ്വദേശിനിയായ ജോമി ജോസഫാണ് കാർ ഓടിച്ചിരുന്നത്. മദ്യപിച്ച് വാഹനം ഓടിച്ചതിന് ഇവർക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img