02:20am 11 November 2026
NEWS
തിരുവനന്തപുരത്ത് മകൻ പിതാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി
02/09/2025  08:38 AM IST
nila
തിരുവനന്തപുരത്ത് മകൻ പിതാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരത്ത് മകൻ പിതാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി.തിരുവനന്തപുരം ജില്ലയിലെ നെയ്യാർ ഡാം പൊലീസ് സ്റ്റേഷൻ പരിധിയിൽ കുറ്റിച്ചലിലാണ് സംഭവം. കുറ്റിച്ചൽ സ്വദേശിയായ രവി(65) ആണ് മകൻ നിഷാദിന്റെ മർദ്ദനമേറ്റ് മരിച്ചത്. മദ്യലഹരിയിലായിരുന്ന നിഷാദ് അച്ഛന്റെ നെഞ്ചിന് ഇടിക്കുകയായിരുന്നു. നെഞ്ചിൽ ഇടിയേറ്റ് വീണ രവിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

സ്വകാര്യ ആയുർവേദ ആശുപത്രിയിലെ ഡ്രൈവറാണ് നിഷാദ്. മദ്യപിച്ച് വീട്ടിലെത്തി ബഹളം വെച്ചത് ചോദ്യം ചെയ്തതിനാണ് നിഷാദ് പിതാവിനെ ആക്രമിച്ചത്. നിഷാദിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img