NEWS
മദ്യലഹരിയിൽ വിദേശ പൗരൻ ഹോട്ടൽ അടിച്ചു തകർത്തു
20/03/2025 09:13 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ആലപ്പുഴ: സ്വകാര്യ ഹോട്ടലിൽ വിദേശ പൗരന്റെ പരാക്രമം. ഹോട്ടൽ അടിച്ചു തകർക്കുകയും ജീവനക്കാരെ കയ്യേറ്റവും ചെയ്തു ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവംയൂ കെ പൗരൻ ജാക്ക് ബ്ലാക്ക് ബോണാണ് ആക്രമണം നടത്തിയത്. മുമ്പും ഇദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടു ള്ളതായാണ് പൊലീസ് പറയുന്നത്.നഷ്ടപ്പെട്ട ഫോൺ തിരികെ വാങ്ങാൻ എത്തിയപ്പോഴായിരുന്നു ആക്രമണം. കഴിഞ്ഞെ രണ്ടാഴ്ചയായി ഇദ്ദേഹം ആലപ്പുഴയിൽഉണ്ടായിരുന്നതായാണ് പറയപ്പെടുന്നത് സംഭവത്തിനുശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നാട്ടുകാൾ പിടികൂടിയാണ് പൊലീസിൽ ഏൽപ്പിച്ചത്. നഷ്ടപരിഹാരമായി 15000 രൂപ ഹോട്ടൽ ഉടമ ആവശ്യപ്പെട്ട പ്രകാരം അത് നൽകി വിദേശ പൗരൻ ഗോവയ്ക്ക് മടങ്ങി
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











