12:51am 09 November 2026
NEWS
ഓണാഘോഷത്തിനിടെ മദ്യലഹരി; എസ്പിയെ കണ്ടപ്പോൾ സല്യൂട്ട് മറന്നു; 3 പൊലീസുകാർക്ക് സസ്പെൻഷൻ
25/08/2026  07:19 AM IST
NILA
ഓണാഘോഷത്തിനിടെ മദ്യലഹരി; എസ്പിയെ കണ്ടപ്പോൾ സല്യൂട്ട് മറന്നു; 3 പൊലീസുകാർക്ക് സസ്പെൻഷൻ


അരുവിക്കര∙ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിനിടെ മദ്യലഹരിയിൽ  ജോലിയിൽ വീഴ്ച വരുത്തിയ മൂന്ന് സിവിൽ പൊലീസ് ഓഫിസർമാർക്ക് സസ്പെൻഷൻ. അരുവിക്കര സ്റ്റേഷനിലെ അച്ചു ശങ്കർ, പ്രശാന്ത്, അനിൽകുമാർ എന്നിവർക്കെതിരെയാണ് അന്വേഷണവിധേയമായി നടപടി സ്വീകരിച്ചത്. ഞായറാഴ്ച സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെയാണ് മൂന്ന് പൊലീസുകാർ മദ്യലഹരിയിലായിരുന്നതായി കണ്ടെത്തിയത്. ഇതിനിടെ റൂറൽ ജില്ലാ പൊലീസ് മേധാവി പ്രശാന്തൻ കാണി സ്റ്റേഷനിൽ മിന്നൽ പരിശോധനയ്ക്കെത്തി. എസ്പിയെ കണ്ടതോടെ പരിഭ്രാന്തരായ പൊലീസുകാർ സല്യൂട്ട് ചെയ്യാൻ പോലും മറന്നതായാണ് വിവരം.
പൊലീസുകാരുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ എസ്പി ഇവരോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഇതിനിടെ മൂന്നുപേരിൽ ഒരാൾ സ്റ്റേഷനിൽനിന്ന് ഇറങ്ങിയോടുകയും ചെയ്തു. മദ്യപിച്ചിട്ടുണ്ടോയെന്ന് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു പൊലീസുകാരുടെ മറുപടി.

മറ്റ് കേസുകളൊന്നും ഉണ്ടായിരുന്നില്ലെന്നതിനാൽ ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയില്ല. മദ്യപിച്ച് ഔദ്യോഗിക ചുമതലയിൽ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് പേർക്കുമെതിരെ അന്വേഷണവിധേയമായി സസ്പെൻഷൻ നടപടി സ്വീകരിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img