NEWS
കുറ്റപത്രത്തിനായി കാത്തിരിക്കേണ്ടതില്ല: മദ്യപിച്ച് വാഹന ഓടിക്കുന്നവരുടെ ഡ്രൈവിംഗ്; ലൈസൻസ് റദ്ദാക്കാൻ ക്രിമിനൽ ശിക്ഷ ആവശ്യമില്ലെന്ന് ഹൈക്കോടതി
11/11/2026 08:35 AM IST
നിയമകാര്യലേഖകൻ

കൊച്ചി: മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനോ റദ്ദാക്കുന്നതിനോ കോടതിയുടെ അന്തിമ ക്രിമിനൽ വിധി വരുന്നതുവരെ അധികാരികൾ കാത്തിരിക്കേണ്ടതില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെതാണ് ഈ നിർണായക ഉത്തരവ്.
മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്കെതിരെ കർശനവും വേഗത്തിലുള്ളതുമായ നടപടികൾ ഉറപ്പാക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി.
ക്രിമിനൽ കേസിൽ ശിക്ഷാവിധി ഉണ്ടാകുന്നതുവരെ കാത്തുനിൽക്കാതെ തന്നെ മോട്ടോർ വാഹന നിയമപ്രകാരം ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്ന് കോടതി വ്യക്തമാക്കി.
പീതാംബരൻ ടി.ആർ. v. അഡീഷണൽ ലൈസൻസിങ് അതോറിറ്റി, സിജോ ജോസഫ് v. ട്രാൻസ്പോർട്ട് കമ്മീഷണർ തുടങ്ങിയ മുൻകാല വിധികളെ അടിസ്ഥാനമാക്കിയാണ് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










