NEWS
കുരിശിനെ മാനിക്കാൻ ജാഗ്രത പുലർത്തണമെന്ന് കതോലിക്ക ബാവ
18/04/2025 09:25 AM IST
nila

HIGHLIGHTS
തിരുവനന്തപുരം: കുരിശിനെ മാനിക്കാൻ ചുറ്റും നിൽക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് കർദിനാൾ മാർ ക്ലിമ്മിസ് കാതോലിക്ക ബാവ. കുരിശ് മതചിഹ്നം മാത്രമല്ലെന്നും രക്ഷയുടെ അടയാളം കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുഃഖവെള്ളി ദിനത്തിൽ വിശ്വാസികൾക്ക് സന്ദേശം നൽകവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ലഹരി ബുദ്ധി നശിച്ച തലമുറയെ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗൂഢസംഘങ്ങൾ സമൂഹത്തിൽ അഴിഞ്ഞാടുന്നുവെന്നും ബാവ ചൂണ്ടിക്കാട്ടി. പൊതുസമൂഹത്തിന്റെ വേദനയെ ചേർത്തുനിർത്താമെന്നും കാതോലിക്ക ബാവ പറഞ്ഞു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











