09:59pm 10 September 2026
NEWS
തിരുവനന്തപുരത്ത് ലഹരിയുപയോ​ഗിച്ച് നടുറോഡിൽ യുവാക്കളുടെ അക്രമം
08/07/2025  08:53 AM IST
nila
തിരുവനന്തപുരത്ത് ലഹരിയുപയോ​ഗിച്ച് നടുറോഡിൽ യുവാക്കളുടെ അക്രമം

തിരുവനന്തപുരത്ത് ലഹരിയുപയോ​ഗിച്ച് നടുറോഡിൽ യുവാക്കളുടെ അക്രമം. തിരുവല്ലം സ്വദേശികളായ ഷാറൂഖ് ഖാൻ(22), കിച്ചു (19) എന്നിവരാണ് ലഹരി ഉപയോ​ഗിച്ച് നടുറോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. നാട്ടുകാരെയാണ് സംഘം ആദ്യം ആക്രമിച്ചത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ 
ഫോർട്ട് പൊലീസിന് നേരെയും യുവാക്കൾ പരാക്രമം തുടർന്നു. 

പൊലീസ് വാഹനങ്ങൾ അടിച്ചു തകർക്കാൻ ശ്രമിക്കുകയും അസഭ്യ വർഷം നടത്തുകയുമായിരുന്നു. ഇരുവരും കാപ്പാ കേസ് പ്രതികളാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img