05:00am 13 November 2026
NEWS
ശുചീകരണ ജോലിക്കിടെ കണ്ടെത്തിയത് മയക്കുമരുന്ന് ശേഖരം; സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ച തൊഴിലാളിയെ മുനിസിപ്പാലിറ്റി മന്ത്രാലയം ആദരിച്ചു
24/02/2026  10:30 PM IST
nila
ശുചീകരണ ജോലിക്കിടെ കണ്ടെത്തിയത് മയക്കുമരുന്ന് ശേഖരം; സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ച തൊഴിലാളിയെ മുനിസിപ്പാലിറ്റി മന്ത്രാലയം ആദരിച്ചു

 

​ദോഹ: ജോലിസ്ഥലത്ത് കണ്ടെത്തിയ മയക്കുമരുന്ന് ശേഖരത്തെക്കുറിച്ച് സുരക്ഷാ അധികൃതർക്ക് കൃത്യമായ വിവരം നൽകിയ പൊതു ശുചീകരണ തൊഴിലാളി മുഹമ്മദ് നൂർ അൽദീനെ ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം ആദരിച്ചു. രാജ്യത്തിന്റെ വടക്കൻ മേഖലയിൽ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കെയാണ് മുഹമ്മദ് നൂർ ഒളിപ്പിച്ച നിലയിലുള്ള ലഹരിവസ്തുക്കൾ കണ്ടെത്തിയത്.
​തന്റെ ജോലിയിൽ കാണിച്ച ആത്മാർത്ഥതയ്ക്കും സത്യസന്ധതയ്ക്കും പുറമെ, സുരക്ഷാ ഏജൻസികളുമായി നടത്തിയ സജീവ സഹകരണത്തിനുമുള്ള അംഗീകാരമായാണ് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പബ്ലിക് സർവീസസ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി എൻജിനീയർ അബ്ദുള്ള അഹമ്മദ് അൽ-കറാനി അദ്ദേഹത്തിന് ഉപഹാരം നൽകിയത്.
​ലഹരിവസ്തുക്കൾ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ മുഹമ്മദ് നൂർ അൽദീൻ തന്റെ കമ്പനിയായ 'ലാവജറ്റ്' ഓപ്പറേഷൻസ് മാനേജറെ വിവരമറിയിക്കുകയും സുരക്ഷാ അധികൃതരുമായി ബന്ധപ്പെടുകയും ചെയ്തു. തുടർന്ന് അധികൃതർ സ്ഥലത്തെത്തി നിയമപരമായ നടപടികൾ പൂർത്തിയാക്കി ലഹരിമരുന്ന് പിടിച്ചെടുത്തു. മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പ്രോജക്ട്സ് ആൻഡ് ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ എൻജിനീയർ അബ്ദുൽ അസീസ് അൽ-റുമൈഹിയും ചടങ്ങിൽ പങ്കെടുത്തു. ഒരു സാധാരണ തൊഴിലാളി കാണിച്ച ഈ ജാഗ്രതയും പൗരബോധവും സമൂഹത്തിന് വലിയ മാതൃകയാണെന്ന് അധികൃതർ അഭിപ്രായപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img