01:30am 08 November 2026
NEWS
കുഞ്ഞ് ജനിച്ചതിന്റെ പേരിൽ ലഹരി പാർട്ടി നടത്തിയ യുവാക്കൾ പിടിയിൽ
26/03/2025  04:53 PM IST
nila
കുഞ്ഞ് ജനിച്ചതിന്റെ പേരിൽ ലഹരി പാർട്ടി നടത്തിയ യുവാക്കൾ പിടിയിൽ

പത്തനാപുരത്ത് ലഹരി പാർട്ടി നടത്തിയ നാലം​ഗ സംഘം പിടിയിൽ. തിരുവനന്തപുരം സ്വദേശികളായ യുവാക്കളെയാണ് എക്ലൈസ് അറസ്റ്റ് ചെയ്തത്.  തിരുവനന്തപുരം കഠിനംകുളം സ്വദേശി വിപിൻ, മണക്കാട് സ്വദേശി വിവേക്, പേയാട് സ്വദേശി കിരൺ, കണ്ണമ്മൂല സ്വദേശി  ടെർബിൻ എന്നിവരാണ് പിടിയിലായത്. കുഞ്ഞ് ജനിച്ചതിന്റെ പേരിലായിരുന്നു ലഹരി പാർട്ടി.

പിടിയിലായ പേയാട് സ്വദേശി കിരണിന് കുഞ്ഞ് ജനിച്ചതിന്റെ ലഹരി പാർട്ടിയാണ് നടത്തിയത്. 460 മില്ലിഗ്രാം എംഡിഎംഎ, 22 ഗ്രാം കഞ്ചാവ്, 10 സിറിഞ്ചുകൾ, ഡിജിറ്റൽ ത്രാസ് ‌എന്നിവയും കണ്ടെടുത്തു. തിരുവനന്തപുരം സ്വദേശികൾ പത്തനാപുരത്തെത്തി ലഹരി പാർട്ടി നടത്തുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു എക്സൈസ് പരിശോധന. ഇവർക്ക് രാസലഹരി നൽകിയ തിരുവനന്തപുരത്തുള്ള സംഘത്തിനായി അന്വേഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img