03:33am 19 April 2026
NEWS
പുതുവര്‍ഷം ആഘോഷമാക്കാന്‍ ലഹരി മാഫിയ സംഘം.. തടയിടാന്‍ എക്സൈസും
31/12/2024  11:15 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
പുതുവര്‍ഷം ആഘോഷമാക്കാന്‍ ലഹരി മാഫിയ സംഘം..  തടയിടാന്‍ എക്സൈസും

എക്സൈസ് റെയിഞ്ച് ആഫീസ് എറണാകുളം  :   പുതുവർഷ ആഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ലഹരിവസ്തുക്കളുടെ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ ബഹു. എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ് IPS അവർകളുടെയും ബഹു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ IPS അവർകളുടെയും നിർദ്ദേശാനുസരണം എറണാകുളം എക്സൈസ് റെയിഞ്ച് ഇൻസ്പെകുറും പാർട്ടിയും കൊച്ചി സിറ്റി പോലീസ് ഡാൻസാഫ് ടീമിലെ SI രാമുവും സംഘവും NC B യിലെ ഇൻസ്പെക്ടർമാരായ അഭിലാഷ്, ജോഷി എന്നിവരുമായി സംയുക്തമായി എറണാകുളം നോർത്ത് സൗത്ത്. ഇടപ്പള്ളി ഭാഗങ്ങളിലെ ഹോട്ടൽ,  ലോഡ്ജുകളിൽ പരിശോധന നടത്തിയതിൽ ഇടപ്പള്ളി അൽ അമീൻ പബ്ലിക്ക് സൂകൂളിന് മുൻവശത്ത് Hote Kee Pees എന്ന സ്ഥാപനത്തിലെ 3 -ാം നിലയിലെ 317 നമ്പർ റൂമിൽ നിന്നും 560 gm ചരസ് . 190 ഗ്രാം ഹൈബ്രിഡ് ഗഞ്ചാവ് 52 gm ഉണങ്ങിയ ഗഞ്ചാവ് എന്നിവയുമായി പറവൂർ താലൂക്കിൽ മൂത്തകുന്നത്ത് വില്ലേജിൽ മഠത്തിൽപറമ്പിൽ വീട്ടിൽ ഫ്രാൻസിസ് മകൻ ഫെബീൻ (35 വയസ്സ് )എന്ന ആളെ നിയമാനുസരണം അറസ്റ്റ് ചെയ്തു NDPS - CR - 108/2024 നമ്പരായി രജിസ്റ്റർ ചെയ്തു പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടർ സജിവി CEO മാരായ അമൽദേവ്, സാജൻ , അഷ്കർ സാബു WCEO അമ്പിളി ഡ്രൈവർ പ്രവീൺ എന്നിവർ ഉണ്ടായിരുന്നു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.