NEWS
വികസിത ഭാരതത്തിനായി ലഹരിമുക്ത യുവത്വം - 100 ആഴ്ചകൾ
23/10/2026 07:57 PM IST
nila

ചെങ്ങന്നൂർ: ഗവൺമെന്റ് ഐടിഐ എൻ എസ് . എസ് യൂണിറ്റ് ( നമ്പർ 107) ന്റെ നേതൃത്വത്തിൽ വികസിത ഭാരതത്തിനായി ലഹരിമുക്ത യുവത്വം - 100 ആഴ്ചകൾ എന്ന ക്യാമ്പയിൻ സംഘടിപ്പിച്ചു. ബോധവൽക്കരണ ക്ലാസ്, ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ റാലി, പരമ്പരാഗത
ഗെയിമുകളായ കുടം പൊട്ടിക്കൽ, കസേരകളി, പഞ്ചഗുസ്തി എന്നിവ നടത്തി.
ചെങ്ങന്നൂർ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റിവ് ഓഫീസർ
ശ്രീജിത്ത് എസ് ചടങ്ങ് ഉദ്ഘാടനം
ചെയ്തു.
കുട്ടികൾക്കായി ലഹരി വിരുദ്ധ ക്ലാസ്സ് നയിക്കുകയും ചെയ്തു.
പ്രിൻസിപ്പൽ അനുരാധ
സി എൽ അധ്യക്ഷത വഹിച്ച പ്രോഗ്രാമിൽ പ്രോഗ്രാം ഓഫീസർ റൂബി. വി,
വൈസ് പ്രിൻസിപ്പൽ മഞ്ജുഷ എസ്, ഗ്രൂപ്പ് ഇൻസ്ട്രക്ടർമാരായ ഷാഫി എ എസ്, സന്തോഷ് കെ സി , അർജുൻ എന്നിവർ ആശംസകൾ
അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










