11:53pm 07 November 2026
NEWS
ആലുവയെ ലഹരി വിമുക്തമാക്കാൻ ജനകീയ കൂട്ടായ്മ

14/03/2025  07:28 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ആലുവയെ ലഹരി വിമുക്തമാക്കാൻ  ജനകീയ കൂട്ടായ്മ

ആലുവയെ ലഹരി വിമുക്തമാക്കാൻ ദൃഢപ്രതിജ്ഞയെടുത്ത് ജനകീയ കൂട്ടായ്മ. ആൻറി ഡ്രഗ്സ്  മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ആലുവ അൻവർ പാലിയേറ്റീവ് കെയർ ഹാളിൽ വച്ച് സംഘടിപ്പിച്ച ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മ  പത്മശ്രീ ഡോ. ടോണി ഫെർണാണ്ടസ് കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.

 എക്സൈസ് - പോലീസ് ഡിപ്പാർട്ട്മെന്റുകളുടെ സഹകരണത്തോടെ ആലുവയിലെ സാമൂഹ്യ സംഘടനകളായ കേരള ആക്ഷൻ ഫോഴ്സ്, ജനസേവ ശിശുഭവൻ, അൻവർ പാലിയേറ്റീവ് കെയർ, ആലുവ ഐ. എം. എ., ആലുവ റെഡ്ക്രോസ്, എൻ.എസ്.എസ്. വാളണ്ടിയേഴ്സ്,  പൗരാവകാശ സംരക്ഷണ പ്രവർത്തകർ, പബ്ലിക് പ്ലാറ്റ്ഫോം ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തിൽ ആലുവയെ ലഹരി വിമ്യക്ത പ്രദേശമാക്കുക എന്ന ലക്ഷ്യത്തോടെ ലഹരി വിരുദ്ധ പ്രവർത്തനത്തിന് ഇറങ്ങും.  

 കക്ഷി-രാഷ്ട്രീയ- ജാതി - മത- ലിംഗ  ഭേദമന്യേ നൂറോളം വ്യക്തികൾ ഈ കൂട്ടായ്മയിലേക്ക് കടന്നുവന്നിട്ടുണ്ട്. ഡോ. സി. എം. ഹൈദരാലി, ജോസ് മാവേലി, അഡ്വ. ചാർളി പോൾ, ജോബി തോമസ്, ചിന്നൻ ടി. പൈനാടത്ത്, എ. ജെ. റിയാസ്, ഇ. എ. ഷബീർ,  പി. എ. ഹംസകോയ, കെ. ജയപ്രകാശ്, എ. എസ്.  രവിചന്ദ്രൻ, ബാലാമണിയമ്മ, ആത്തിക്ക ടീച്ചർ, തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img